/indian-express-malayalam/media/media_files/t2EiJ0gHmw1NKXrP66Ir.jpg)
ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ പ്രതിപക്ഷ നേതാവ് തയ്യാറായിരുന്നില്ല
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും. അയ്യപ്പ സംഗമം ബഹിഷ്‌ക്കരിക്കണം എന്നാണ് ചൊവ്വാഴ്ച രാത്രി ചേർന്ന യുഡിഎഫ് ഓൺലൈൻ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. അതേസമയം, എൻഎസ്എസ് പങ്കെടുക്കുന്നതാണ് മുന്നണിയെ കുഴക്കുന്നത്. നിലപാട് പ്രഖ്യാപിക്കാൻ രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താസമ്മേളനം നടത്തും.
അയ്യപ്പ സംഗമത്തിൽ നടക്കുന്നത് രാഷ്ട്രീയമെന്നാണ് യുഡിഎഫിന്റെ ആരോപണം. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ചിട്ടുണ്ട്.
Also Read:അയ്യപ്പ സംഗമത്തിന്റെ പേരിൽ രാഷ്ട്രീയപോര് മുറുകുന്നു; അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ്
ദേവസ്വം ബോർഡ് പ്രസിഡൻറ് പിഎസ് പ്രശാന്ത് തിരുവനന്തപുരം കൻറോൺമെൻറ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, വസതിയിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡൻറ് പിഎസ് പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാൻ കൂട്ടാക്കിയില്ല. തുടർന്ന് കത്ത് ഓഫീസിൽ ഏൽപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് മടങ്ങുകയായിരുന്നു.
അതേസമയം, അയ്യപ്പ സംഗമം സിപിഎം പരിപാടിയല്ലെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പ്രതികരിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസാരിക്കുന്നവരെ ബോധ്യപ്പെടുത്താൻ ആകില്ല. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനേയും ക്ഷണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ കൂട്ടാക്കാത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ മന്ത്രി വിമർശിച്ചു.
Also Read:യുവതീപ്രവേശനം കഴിഞ്ഞ അധ്യായം; വിശ്വാസത്തിനെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല: എംവി ഗോവിന്ദൻ
മഞ്ഞപ്പിത്തം ബാധിച്ചവരുടെ തലയിൽ എപ്പോഴും മഞ്ഞപ്പ് ആയിരിക്കും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. തികച്ചും അയ്യപ്പഭക്തന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ്. എല്ലാ മുന്നണിയിലെയും ജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അതിൽ എവിടെയാണ് രാഷ്ട്രീയമെന്ന് മന്ത്രി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം സിപിഐഎമ്മിന്റെ പരിപാടിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതാണെന്നും മന്ത്രി വ്യക്തമാക്കി.
Also Read:മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ?; ആഗോള അയ്യപ്പ സംഗമത്തെ എതിർത്ത് ബിജെപി
സർക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. പിണറായി വിജയൻ സർക്കാർ ശബരിമലയിൽ നടത്താൻ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണ്. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും പാണക്കാട് തങ്ങളദ്ദേഹവും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ലെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read More: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.