/indian-express-malayalam/media/media_files/2025/08/30/kummanam-rajasekharan-2025-08-30-11-59-52.jpg)
കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ എതിർപ്പുമായി ബിജെപി. അയ്യപ്പ സം​ഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട. എക്സ്പോ പോലെയല്ല അയ്യപ്പ സംഗമം നടത്തേണ്ടതെന്നും മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്നും കുമ്മനം ചോദിച്ചു.
Also Read: കണ്ണൂരിലെ സ്ഫോടനത്തിൽ ഒരു മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
യോഗക്ഷേമസഭയും ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിൽ സർക്കാരിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പരിപാടി നടത്തുന്നത് സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോയെന്ന് സംശയിക്കുന്നതായി യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു.
Also Read:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും
അതിനിടെ, സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ് അറിയിച്ചിട്ടുണ്ട്. ആചാര ലംഘനമുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നൽകിയെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ.സംഗീത് കുമാർ വ്യക്തമാക്കി.
Also Read: കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക്, 2 ജില്ലകളിൽ യെല്ലോ അലർട്ട്
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചത്. ആഗോള അയ്യപ്പ ഭക്തരെ ഒരുമിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം. മൂന്നു വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യും. ശബരിമലയുടെ വികസനം, ആത്മീയത, സാംസ്‌കാരികം എന്നിവയാണ് വിഷയങ്ങൾ.
സംഗമത്തില്‍ 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് വിവരം. 500 പേർ കേരളത്തിനും രാജ്യത്തിനും പുറത്തുള്ളവരാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവരെയൊക്കെ സംഗമത്തിൽ പങ്കെടുപ്പിക്കും. സംഗമത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യവും ഒരുക്കും.
Read More: വ്യാജ ഐഡി കാർഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us