/indian-express-malayalam/media/media_files/2025/08/30/kannur-blast1-2025-08-30-10-59-18.jpg)
സ്ഫോടനത്തിൽ തകർന്ന വീട്
കണ്ണൂർ: കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തു. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
Also Read: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും
കണ്ണപുരത്ത് വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. അനൂപ് മാലികിന്റെ ബന്ധുവായ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് പറഞ്ഞു. സംഭവത്തിനുപിന്നാലെ ഒളിവിൽ പോയ അനൂപിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ വീട് പൂർണമായും തകർന്നു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് വാടക വീട്ടിൽ നിർമ്മിച്ചിരുന്നത്. ഇതിന്റെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Also Read: കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക്, 2 ജില്ലകളിൽ യെല്ലോ അലർട്ട്
സ്ഫോടക വസ്തു നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തുണ്ട്.
Also Read: വ്യാജ ഐഡി കാർഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
വാടകയ്ക്ക് വീട്ടിൽ താമസിച്ചിരുന്ന രണ്ടുപേരും രാത്രിയിലാണ് എത്താറുള്ളതെന്നും പുലർച്ചയോടെ മടങ്ങാറാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു. അനൂപ് എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പ്രദേശവാസിയായ സുരേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വലിയ ശബദ്ം കേട്ടാണ് നാട്ടുകാർ സഥലത്തേക്ക് എത്തിയത്. അപ്പോൾ വീട് മുഴുവൻ തകർന്ന നിലയിലും വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലും കാണപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു.
Read More: സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us