scorecardresearch

ആനകളുടെ ദൂരപരിധി കുടമാറ്റമുൾപ്പെടെയുള്ള ചടങ്ങുകളെ ബാധിക്കില്ല ; പൂരം നടത്തിപ്പിന് മാർഗ്ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി

കുടമാറ്റത്തിന് 6 മീറ്റര്‍ പരിധി പ്രതിസന്ധി ഉണ്ടാക്കുമെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ വാദം കോടതി തള്ളി

കുടമാറ്റത്തിന് 6 മീറ്റര്‍ പരിധി പ്രതിസന്ധി ഉണ്ടാക്കുമെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ വാദം കോടതി തള്ളി

author-image
WebDesk
New Update
thrissur pooram,

6 മീറ്റര്‍ പരിധി കുടമാറ്റം ഉള്‍പ്പെടെയുള്ള ആചാരങ്ങളെ  ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി

കൊച്ചി: ആന എഴുന്നള്ളിപ്പിനും കുടമാറ്റത്തിനുമടക്കം തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിനായി പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ആനകളും ആൾക്കൂട്ടവും തമ്മിൽ ആറ് മീറ്റർ ദൂരപരിധി നടപ്പാക്കിക്കൊണ്ട് എഴുന്നള്ളിക്കാമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. ആനകളുടെ ആറ് മീറ്റര്‍ പരിധിയില്‍ ചെണ്ടമേളവും തീവെട്ടിയും പാടില്ലെന്നും പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ കോടതി വ്യക്തമാക്കി. 

Advertisment

അതേ ആചാരപരമായുള്ള തൂക്കുവിളക്ക് ഉപയോഗിക്കുന്നതിൽ പരിധി ബാധകമല്ല. കുടമാറ്റത്തിന് 6 മീറ്റര്‍ പരിധി പ്രതിസന്ധി ഉണ്ടാക്കുമെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ വാദം കോടതി തള്ളി. 6 മീറ്റര്‍ പരിധി കുടമാറ്റം ഉള്‍പ്പെടെയുള്ള ആചാരങ്ങളെ  ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും പി.ഗോപിനാഥുമടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ആനകളുടെ ഫിറ്റ്നസ് നിശ്ചയിക്കുന്നതിന്റെ മേല്‍നോട്ട ചുമതല മുഖ്യവനപാലകനായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ആനകളെ പൂര ദിവസത്തിന്റെ തലേന്ന് മുഖ്യവനപാലകന്റെ നേതൃത്യത്തിലുള്ള സംഘം പരിശോധിച്ച് ഫിറ്റനസ് ഉറപ്പാക്കണം. അമിക്കസ്‌ക്യൂറി പരിശോധന നിരീക്ഷിച്ച് കോടതിക്ക് റിപ്പോര്‍ട്ടും നല്‍കണം.

കാഴ്ച്ചാ പ്രശ്നങ്ങളുള്ള ആനയായ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന്റെ ഉത്തരവാദിത്വം ആരെങ്കിലും കൃത്യമായും ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ ഹർജിയിലാണ് കോടതി നിർദേശം മുന്നോട്ട് വച്ചത് . ആനകളെ നിയന്ത്രിക്കാന്‍ തോട്ടി എങ്കിലും അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ  മറ്റൊരു ആവശ്യം. ഉപയോഗിക്കാനല്ല,അലങ്കാരത്തിനാണ് തോട്ടി കൊണ്ടു നടക്കുന്നതെന്നും കോടതിയെ അറിയിച്ചു.

Advertisment

മുള്ളില്ലാത്ത ക്യാപ്ചര്‍ ബെല്‍റ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആനകളെ നിയന്ത്രിക്കാന്‍ മുറിവുണ്ടാക്കുന്ന ഒരു ഉപകരണവും  ഉപയോഗിക്കില്ലെന്നുംആന ഉടമകള്‍ അറിയിച്ചു. എന്നാൽ ഈ പറയുന്നതായിരിക്കില്ല പ്രവര്‍ത്തിക്കുന്നതെന്ന വിമർശനമാണ് കോടതി ഈ ആവശ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്. കേസ് 18 ന് വീണ്ടും പരിഗണിക്കും. 

അതേസമയം തൃശൂര്‍ പൂരത്തിന് നാട്ടാനകളെ നിയന്ത്രിക്കാനിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിനെതിരെ തൃശ്ശൂർ പൂരം നടത്തിപ്പുകാർ വലിയ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഭേദഗതി. എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ മേളങ്ങള്‍ ഉള്‍പ്പെടെ പാടില്ലെന്ന നിര്‍ദേശത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

Read More

Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: