scorecardresearch

വളപട്ടണത്ത് ഒഡീഷ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികളില്‍ മൂന്നു പേര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം കോടതി തള്ളി

കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികളില്‍ മൂന്നു പേര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം കോടതി തള്ളി

author-image
WebDesk
New Update
Kerala High Court| KSRTC | News

ഫയൽ ഫൊട്ടോ

കൊച്ചി: കണ്ണൂര്‍ വളപട്ടണത്ത് ഒഡീഷ സ്വദേശിയായ പ്ലൈവുഡ് കമ്പനി ഉടമയെ കൊലപ്പെടുത്തിയ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഒഡീഷ സ്വദേശികളായ 4 പ്രതികളുടെ ശിക്ഷയാണ് ശരിവച്ചത്. തലശ്ശേലി സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. തൂഫാന്‍ പ്രധാന്‍, ഗണേഷ് നായിക്, രാജേഷ് ബഹ്‌റ,പ്രശാന്ത് സേഥി എന്നിവര്‍ക്ക് 10 വര്‍ഷം കഠിനതടവാണ് വിചാരണക്കോടതി ശിക്ഷിച്ചത്.

Advertisment

വളപട്ടണത്തെ ഗ്രീന്‍ പ്ലൈവുഡ് കമ്പനിയിലെ കരാറുകാരന്‍ പ്രഭാകര്‍ ദാസിനെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വാടകവീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തിയത്. പ്രഭാകര്‍ ദാസിന്റെ ഭാര്യയേയും ആക്രമിച്ച പ്രതികള്‍ വീട്ടില്‍ നിന്നു സ്വര്‍ണവും പണവും കവര്‍ന്നു. 2018 മെയ് 19ന് രാത്രിയിലായിരുന്നു സംഭവം. പ്രഭാകര്‍ദാസിന്റെ തൊഴിലാളിയായിരുന്നു പ്രതികളിലൊരാളായ ഗണേഷ് നായിക്. 

മൊബൈല്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ഗണേഷ് നായിക്കിനെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കി. ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലക്ക് കാരണം. കേസിലെ രണ്ടാം പ്രതി ബോലിയ ഹൂരി ഒളിവിലാണ്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികളില്‍ മൂന്നു പേര്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന വാദം കോടതി തള്ളി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അലക്‌സ് എം. തോമ്പ്ര ഹാജരായി.

Read More

Advertisment
Murder Case High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: