/indian-express-malayalam/media/media_files/uploads/2017/02/high-court.jpg)
കൈയ്യേറ്റം ഒഴിപ്പിക്കലും പട്ടയങ്ങളുടെ പരിശോധനയും സ്‌പെഷ്യല്‍ ഓഫീസറുടെ പരിധിയില്‍ വരുമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി
കൊച്ചി: ഇടുക്കിയിലെ പട്ടയവിതരണത്തിലും അനധികൃത കൈയ്യേറ്റങ്ങളിലും ഇടപെടലുമായി ഹൈക്കോടതി. പട്ടയവിതരണത്തിലെ സുതാര്യതയിൽ ഇന്നലെ തന്നെ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് വിഷയം പരിഗണിച്ച കോടതി പട്ടയവിതരണം അന്വേഷിക്കാൻ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ ഉത്തരവിട്ടു . കൈയ്യേറ്റം ഒഴിപ്പിക്കലും പട്ടയങ്ങളുടെ പരിശോധനയും സ്‌പെഷ്യല്‍ ഓഫീസറുടെ പരിധിയില്‍ വരുമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
സ്‌പെഷ്യല്‍ ഓഫീസര്‍ ഇതുവരെ വിതരണം ചെയ്ത പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കണം. കളക്ടറോ കളക്ടര്‍ക്ക് മുകളില്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ ആയിരിക്കും സ്പെഷ്യൽ ഓഫീസറായി നിയമിക്കുക. നടപടികളിൽ സ്‌പെഷ്യല്‍ ഓഫീസറെ സഹായിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. ഇതിനായി പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരെ നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
പട്ടയങ്ങൾ ലഭിക്കാൻ വ്യാജരേഖകള്‍ ഉണ്ടാക്കി പലരും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 19 ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയു ഉണ്ടായിട്ടില്ല എന്ന് സർക്കാർ അറിയിച്ചിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു.
അതീവ ഗുരുതരമായ വ്യാജരേഖ ചമയ്ക്കലാണ് നടന്നിട്ടുള്ളതെന്നും പട്ടയ വിതരണത്തില വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സര്‍ക്കാർ പരാജയപ്പെട്ടെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ ഒരു കാരയത്തിലും കൃത്യമായ പരിശോധന നടത്തുന്നില്ലെന്നും പരിശോധിക്കുന്നില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
കൈയ്യേറ്റം സംശയിക്കുന്ന മൂന്നാറിലെ പുതിയ ഹോട്ടലിന്റെ നിർമാണം നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചു. മൂന്നാർ ഹിൽ അതോറിറ്റി എന്തുകൊണ്ട് രൂപീകരിച്ചില്ലെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തിൽ വിശദീകരണം നൽകാനും സർക്കാരിന് നിർദേശം നൽകി.
Read More
- തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു; കണ്ണൂരിൽ വീണ്ടും വില്ലനായി സ്റ്റീൽ ബോംബ്
- മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും തിരിച്ചടി; നോട്ടീസയച്ച് ഹൈക്കോടതി
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us