/indian-express-malayalam/media/media_files/2024/10/28/d7mAqYWodaTwkkRbNAub.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികപീഡനക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.ആര്‍ കൃഷ്ണ കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പീഡനം നടന്നതായി പരാതിക്കാരന്‍ ഉന്നയിക്കുന്ന ഹോട്ടൽ, തീയതി എന്നിവയിൽ വൈരുദ്ധ്യമുണ്ടെന്നും പരാതി വിശ്വാസ്യയോഗ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവാവ് പരാതി നല്‍കിയതെന്നും പരാതി നല്‍കാന്‍ വൈകിയതിൽ വിശദീകരണം ലഭിച്ചില്ലെന്നും കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
Also Read: ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാര്‍ക്ക് തിരിച്ചടി; സസ്‌പെന്‍ഷന്‍ തുടരും
സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമണത്തിന് ഇരയാക്കി എന്നായിരുന്നു കോഴിക്കോട് സ്വദേശിയുടെ പരാതി. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.
Also Read: മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നത്; കുടുംബത്തിനൊപ്പമെന്ന് ആരോഗ്യമന്ത്രി
പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കർണാടക പൊലീസിന് കേസ് കൈമാറുകയായിരുന്നു. പരാതി നൽകിയതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ യുവാവ് മൊഴി നൽകിയിരുന്നു. കേസിൽ രഞ്ജിത്തിനെതിരായ ക്രിമിനൽ നടപടികൾ നേരത്തെ കോടതി തടഞ്ഞിരുന്നു.
Read More: തോരാക്കണ്ണീരിൽ , നെഞ്ചുലഞ്ഞ് ബിന്ദുവിന് വിട നൽകി നാട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us