scorecardresearch

ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാര്‍ക്ക് തിരിച്ചടി; സസ്‌പെന്‍ഷന്‍ തുടരും

സർവകലാശാലാ വൈസ് ചാന്‍സലറോട് ഹൈക്കോടതി വിശദീകരണം തേടി

സർവകലാശാലാ വൈസ് ചാന്‍സലറോട് ഹൈക്കോടതി വിശദീകരണം തേടി

author-image
WebDesk
New Update
Kerala University Registrar

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും. വിഷയത്തിൽ സർവകലാശാലാ വൈസ് ചാന്‍സലറുടെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ സത്യവാങ്മൂലം നല്‍കണം.

Advertisment

രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. തനിക്കെതിരെ നടപടി എടുക്കാൻ വിസിക്ക് അധികാരമില്ലെന്നും വിസിയുടേത് അധികാര ദുർവിനിയോഗമാണെന്നുമായിരുന്നു രജിസ്ട്രാറുടെ വാദം.

Also Read: ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാർക്ക് സസ്പെൻഷൻ

കേരള സർവകലാശാലാ സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി വിവാദ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ട് റദ്ദാക്കി ഉത്തരവിറക്കിയ നടപടിയിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. വിസി ഡോ. മോഹനൻ കുന്നുമ്മേൽ ആണ് രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിച്ചത്. ഭാരതാംബ വിവാദത്തിൽ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി. 

Also Read:മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിയിൽ ഭാരതാംബ ചിത്രം വച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് അനുകൂല സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മത ചിഹ്നമാണിതെന്നും നിബന്ധനകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചത്. പരിപാടി റദ്ദാക്കുന്നതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തിയിരുന്നു.

Read More

മുഖ്യമന്ത്രി വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇന്ന് പുറപ്പെടും

High Court Kerala University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: