/indian-express-malayalam/media/media_files/uploads/2017/05/monsoon1.jpg)
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊളിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ഗുജറാത്തിലും പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി നൽകുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റിനെ തുടർന്ന് കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊളിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജൂൺ 14 മുതൽ ജൂൺ 16 വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും സംസ്ഥാനത്തെ മറ്റ് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പിലുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത്, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (കെഎസ്‌ഡിഎംഎ) ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയോ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ മരങ്ങൾക്കടിയിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി,
ഓട് മേഞ്ഞതോ ഷീറ്റിട്ടതോ സുരക്ഷിതമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജൂൺ 13 മുതൽ ജൂൺ 17 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി അറിയിച്ചു. ഞായറാഴ്ച വരെ കേരള, തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (INCOIS) അറിയിച്ചു.
Read Now
- പിണറായി വിജയൻ പൂർണ സംഘിയായി മാറി; രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ
മുഖ്യമന്ത്രി മറന്നെങ്കിലും ഉമ്മൻചാണ്ടിയെ ഓർത്തെടുത്ത് സ്പീക്കർ
- 'ഉന്നതർക്കെല്ലാം റോഡ് നിയമങ്ങൾ തോന്നുംപടി'; കേരളത്തിലേ ഇത് നടക്കുകയുള്ളൂവെന്ന് ഹൈക്കോടതി
- കടലോളം സ്വപ്നം; വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലിന് സ്വീകരണം
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.