/indian-express-malayalam/media/media_files/4fJyJjICkFWk2k1NeE0b.jpg)
ബില്ലുകളിൽ തീരുമാനം വൈകിയതിൽ വ്യക്തമായ തീരുമാനം അറിയിക്കാൻ ഗവർണർക്ക് സാധിച്ചിട്ടില്ല
ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോടതി ഇടപെട്ടതിന് ശേഷമാണ് ഗവർണർ ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തത്. ബില്ലുകളിൽ തീരുമാനം വൈകിയതിൽ വ്യക്തമായ തീരുമാനം അറിയിക്കാൻ ഗവർണർക്ക് സാധിച്ചിട്ടില്ല. നിയമസഭ പാസാക്കിയ ബിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് വർഷം എന്തു ചെയ്യുകയായിരുന്നു? സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാകില്ലെന്നും സുപ്രീം കോടതി വിമർശിച്ചു.
ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയിൽ തല്‍ക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിന്റെ നിലവിലെ ഹർജിയുടെ അടിസ്ഥാനത്തിൽ ഇടപെടാൻ സുപ്രീം കോടതിക്ക് കഴിയില്ല. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പരിഗണനയിലുള്ള ധനബില്ലിൽ തീരുമാനം എടുക്കാമെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
ഗവർണർമാർക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. വിഷയത്തില്‍ മുഖ്യമന്ത്രിയും ബില്ല് അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തണം. ഗവർണർ ക്ഷണിച്ചാൽ പോകാൻ മുഖ്യമന്ത്രിക്ക് തടസ്സമുണ്ടോ എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം, സംസ്ഥാനത്തിന്റെ ഹർജിയിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി അനുമതി നൽകി. ഇതിനായി അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. കേരളത്തിന്‍റെ ഹർജി കോടതി തീർപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഇടപെടൽ നടത്തുമെന്നും അറിയിച്ചു.
നേരത്തെ, നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയില്‍ പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കാൻ സുപ്രീം കോടതി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് വായിച്ച ശേഷം വിഷയത്തിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിൽ, ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ, ഒരു ബില്ലിൽ ഗവർണർ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരുന്നു. പരിഗണിക്കാതിരുന്ന 8 ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും. പൊതുജനാരോഗ്യ ബില്ലിലാണ് ഗവര്‍ണര്‍ ചൊവ്വാഴ്ച ഒപ്പിട്ടത്. ലോകായുക്ത ബിൽ, സർവകലാശാല നിയമഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസിലർ ബിൽ, സഹകരണ നിയമഭേദഗതി ബിൽ, സെര്‍ച്ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുന്നത്.
നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾക്ക് ഗവർണർ അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് കേരള സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. ബില്ലുകൾക്ക് അനുമതി നൽകുന്നതിലുള്ള ഗവർണറുടെ നിഷ്‌ക്രിയത്വം ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, ബില്ലുകള്‍ തടഞ്ഞുവച്ച് കൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ സുപ്രധാന വിധി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നില്ലെങ്കിൽ അത് പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അത് തിരിച്ചയക്കണമെന്നും സുപ്രീം കോടതി ആ ഹർജിയിൽ വ്യക്തമാക്കി.
ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണർക്കുള്ളത്. ഒന്നുകിൽ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനു​ച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്ക് തന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിർദ്ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവർണർക്കുണ്ട്. അതേസമയം, മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Read More Related Kerala News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us