scorecardresearch

കേരള ഗവര്‍ണർ പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കണമെന്ന് സുപ്രീം കോടതി

ഉത്തരവ് വായിച്ച ശേഷം വിഷയത്തിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ഗവർണറുടെ സെക്രട്ടറിയോടാണ് സുപ്രീം കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

ഉത്തരവ് വായിച്ച ശേഷം വിഷയത്തിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ഗവർണറുടെ സെക്രട്ടറിയോടാണ് സുപ്രീം കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

author-image
WebDesk
New Update
governor | kerala | Arif Mohammed Khan

ഫൊട്ടോ: Facebook/ ആരിഫ് മുഹമ്മദ് ഖാൻ

ഡൽഹി: നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയില്‍ പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കാൻ ഗവർണർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി. ഉത്തരവ് വായിച്ച ശേഷം വിഷയത്തിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ഗവർണറുടെ സെക്രട്ടറിയോടാണ് സുപ്രീം കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

Advertisment

സമാന വിഷയത്തിൽ പഞ്ചാബ് സർക്കാർ ഗവർണർക്കെതിരെ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ രാത്രി ഉത്തരവ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അത് നോക്കാൻ ഗവർണറുടെ സെക്രട്ടറിയോട് ആവശ്യപ്പെടണമെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഗവർണറുടെ പ്രതികരണം എന്താണെന്ന് ബുധനാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾക്ക് ഗവർണർ അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് കേരള സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. ബില്ലുകൾക്ക് അനുമതി നൽകുന്നതിലുള്ള ഗവർണറുടെ നിഷ്‌ക്രിയത്വം ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജിയിൽ പ്രതികരണം തേടി കേന്ദ്രത്തിനും ഗവർണറുടെ ഓഫീസിനും കഴിഞ്ഞ തിങ്കളാഴ്ച സുപ്രീം കോടതി നോട്ടിസ് അയച്ചിരുന്നു. 

അതേസമയം, ബില്ലുകള്‍ തടഞ്ഞുവച്ച് കൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ സുപ്രധാന വിധി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നില്ലെങ്കിൽ അത് പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അത് തിരിച്ചയക്കണമെന്നും സുപ്രീം കോടതി ആ ഹർജിയിൽ വ്യക്തമാക്കി.

Advertisment

ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണർക്കുള്ളത്. ഒന്നുകിൽ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനു​ച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്ക് തന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിർദ്ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവർണർക്കുണ്ട്. അതേസമയം, മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധിയാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തം. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരം. രാഷട്രപതി നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധിയാണ് ഗവര്‍ണർ. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

arif muhammed khan Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: