/indian-express-malayalam/media/media_files/5dyx5BYkKEbzAVjHxLi9.jpg)
സ്വർണവിലയിൽ കുറവ്
കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ സഡൻ ബ്രേക്ക്. ഉടൻ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. 59,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7385 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വർധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വർണവിലയാണ് ഇന്ന് തിരിച്ചിറങ്ങിയത്. കഴിഞ്ഞ ദിവസം 59,640 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വർധിച്ചത്.
സെപ്റ്റംബർ വലിയ കയറ്റിറക്കങ്ങളാണ് സ്വർണ്ണവിലയിൽ ഉണ്ടായത്.മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ അഞ്ച് വരെ രേഖപ്പെടുത്തിയ ട്രെന്റ് ഇടിവായിരുന്നു. എന്നാൽ പിന്നീട് ഒക്ടോബർ വരെയും സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല.
Read More
- ഞായറാഴ്ച വരെ ശക്തമായ മഴ; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലർട്ട്
- പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
- എഡിജിപി എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇല്ല
- എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം
- ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us