scorecardresearch

ഫോൺ കോളുകൾ കുടുക്കി; സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസും എൻഐഎയും

സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസും എൻഐഎയും

author-image
WebDesk
New Update
സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തായതിൽ അന്വേഷണം നടത്തിയേക്കില്ല; എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് കസ്റ്റഡിയിൽ. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. ബംഗളൂരുവിൽ നിന്നാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. സ്വപ്‌നയെ ഞായറാഴ്‌ച (നാളെ) കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്.

Advertisment

ബെംഗളൂരുവിൽ ഭർത്താവിനും മക്കൾക്കുമൊപ്പമാണ് സ്വപ്‌ന ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു പ്രതിയായ സന്ദീപ് നായരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇരുവരെയും പിടികൂടിയ വിവരം ദേശീയ വാർത്താ ഏജൻസിയായ എഎൻഐ സ്ഥിരീകരിച്ചിട്ടുണ്ട്.

നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, നാലാംപ്രതി സ്വപ്‌നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്. സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് ഇപ്പോഴും പരിശോധന തുടരുകയാണ്. ഇയാളുടെ വീട്ടിൽ മണിക്കൂറുകളായി കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. നിർണായക വിവരങ്ങൾ സന്ദീപ് നായരുടെ വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisment

Read Also: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരം അനുവദിക്കില്ല, കുറ്റകരം: മുഖ്യമന്ത്രി

സ്വപ്‌നയെയും സന്ദീപ് നായരെയും പിടികൂടിയതിനു തൊട്ടുപിന്നാലെ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് സ്വപ്‌ന സുരേഷ് എങ്ങനെ ബെംഗളൂരുവിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.  തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ സിആർപിഎഫ് ജവാൻമാരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read Also: ചൈനയും ലോകാരോഗ്യ സംഘടനയും ലോകത്തെ വഞ്ചിച്ചുവെന്ന് ചൈനീസ് വൈറോളജിസ്റ്റ്

അതേസമയം, സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസും എൻഐഎയും. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശിവശങ്കറും സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിയുന്ന സ്വപ്‌ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചത്.

Read More: സ്വപ്‌ന കസ്റ്റഡിയില്‍; 'സ്വര്‍ണച്ചുരുള്‍' നിവരുമോ?

ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഈ ഫ്ലാറ്റിലെത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അതേസമയം, വിവാദ വിഷയങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Read Also: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരം അനുവദിക്കില്ല, കുറ്റകരം: മുഖ്യമന്ത്രി

സ്വർണക്കടത്തു കേസിൽ ശിവശങ്കറിനു ഏതെങ്കിലും തരത്തിൽ നേരിട്ടു ബന്ധമുള്ളതായി കസ്റ്റംസിനു ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എന്നാൽ, സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച ആരോപണങ്ങൾ കേരള പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ചെന്നിത്തല, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കത്ത് നൽകിയിട്ടുണ്ട്. സ്വർണ്ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹകുറ്റവുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്നാൽ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിൽ കേരള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചെന്നിത്തല കത്തിൽ പറയുന്നു.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: