scorecardresearch

Latest News

ചൈനയും ലോകാരോഗ്യ സംഘടനയും ലോകത്തെ വഞ്ചിച്ചുവെന്ന് ചൈനീസ് വൈറോളജിസ്റ്റ്

അന്താരാഷ്ട്ര സംഘടനകൾക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടയിലെ അഴിമതികളെക്കുറിച്ച് അറിയുന്നതിനാൽ ഒന്നും അപ്രതീക്ഷിതമല്ലെന്നും ഗവേഷക പറഞ്ഞു

coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news, കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം

കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ച് ചൈനയും ലോകാരോഗ്യ സംഘടനയും ലോകത്തെ വഞ്ചിച്ചുവനെന്ന് ചൈനീസ് വൈറോളജിസ്റ്റ് വെളിപ്പെടുത്തിയതായി യുഎസ് മാധ്യമായ ഫോക്സ് ന്യൂസ് റിപോർട്ട് ചെയ്തു. കോവിഡ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് മുൻപ് തന്നെ അതിനെക്കുറിച്ച് ചൈനയ്ക്ക് അറിവുണ്ടാിരുന്നെന്നും ഇക്കാര്യം അവർ മറച്ചുപിടിക്കുകയായിരുന്നെന്നും ഗവേഷകയായ ലി മെങ്ങ് യാൻ ഫോക്സ്ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

വൈറസ് വ്യാപനത്തെക്കുറിച്ച് താൻ ഗവേഷണം നടത്താൻ ശ്രമിച്ചെങ്കിലും വൈറോളജി മേഖലയിലെ വിദഗ്ധർ കൂടിയായ സൂപ്പർവൈസർമാർ അത് തടഞ്ഞെന്നും ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ലി പറഞ്ഞു. തന്റെ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നെങ്കിൽ കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

Read More: ഈ വർഷം ഒരു കോവിഡ് വാക്സിനും സാധ്യമല്ലെന്ന് വിദഗ്‌ധർ

2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ലോകത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരേ യുഎസ് നിരവധി ആരോപണങ്ങളുന്നയിച്ചിരുന്നു. ചൈനയിൽ നിന്ന് യുഎസിലേക്ക് കടന്ന ശേഷം നിലവിൽ ഒളിവിൽ കഴിയുകയാണ് ലി മെങ്ങ് യാൻ എന്ന് ഫോക്സ് ന്യൂസ് റിപോർട്ടിൽ പറയുന്നു.

ഏപ്രിൽ 28നാണ് ലി യുഎസിലേക്ക് വിമാനം കയറിയത്. സർവകലാശാലയിലെ സിസിടിവി ക്യാമറകളെയും സെൻസറുകളെയും വെട്ടിച്ചാണ് അവർ നാടുവിട്ടതെന്നും ഫോക്സ്ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ജന്മനാടായ ചൈനയിൽ സർക്കാർ അനുകൂലികൾ തനികത്കെതിരേ സൈബർ ആക്രമണം അഴിച്ചുവിട്ടതായും ലി പറയുന്നു.

Read More: ബാറ്റ് വുമണ്‍ 2013-ല്‍ കണ്ടെത്തിയ വൈറസുമായി കോവിഡിന് സാമ്യം; വുഹാനിലെ ലാബ് വീണ്ടും സംശയത്തിന്റെ നിഴലില്‍

ഇൻഫ്ലുവൻസ വൈറസുകളിലും മഹാമാരികളിലും പഠനം കേന്ദ്രീകരിക്കുന്ന ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഗവേഷണ സ്ഥാപനം ലോകാരോഗ്യ സംഘടനയുടെ റഫറൻസ് ഗവേഷണ കേന്ദ്രം കൂടിയാണെന്നാണ് ലി പറയുന്നത്. അവർക്ക് വൈറസ് ബാധയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ട പ്രതിബദ്ധതയുണ്ടെന്നു പറഞ്ഞ ലി കോവിഡ് പടർന്നു പിടിച്ച 2020ന്റെ തുടക്കത്തിൽ പോലും അവർ അത് ചെയ്തില്ലെന്നും പറയുന്നു.

തന്റെ ജീവിതം അപകടത്തിലാണെന്നും രാജ്യത്തേക്ക് തിരിച്ചെത്തിയാൽ പിന്നീട് തനിക്ക് ഒരിക്കലും കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളശെയാ കാണാൻ സാധിച്ചേക്കില്ലെന്നും ലി പറഞ്ഞതായി യുഎസ് മാധ്യമം റിപോർട്ട് ചെയ്തു. കോവിഡിനെക്കുറിച്ചുള്ള സത്യം വിളിച്ചു പറയാനാണ് താൻ യുഎസിലെത്തിയതെന്നും ചൈനയിലെത്തിയാൽ താൻ അപ്രത്യക്ഷയാവുകയും കൊല്ലപ്പെടുകയും ചെയ്യാമെന്നും ലി പറയുന്നു. നോവൽ കൊറോണ വൈറസിനെക്കുറിച്ച് പഠനം നടത്തിയ ആദ്യത്തെ ശാസ്ത്രജ്ഞരിൽ ഒരാളാണ് താനെന്നും അവർ പറഞ്ഞു.

Read More: കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന് ശാസ്ത്രജ്ഞർ

പുതിയ വൈറസിനെക്കുറിച്ച് ഡിസംബറിൽ രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു വെന്നും എന്നാല്‍ ഇതിനെപ്പറ്റി വിദേശ വിദഗ്ധര്‍ക്ക് ചൈനയില്‍ ഗവേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെന്നും ഗവേഷക പറഞ്ഞു. “തുടര്‍ന്ന് സുഹൃത്തുക്കളെ ഉപയോഗിച്ച് വിവരം ശേഖരിക്കാനാണ് ശ്രമിച്ചത്. വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന കാര്യത്തിൽ ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് ആദ്യം തന്നെ അറിയാമായിരുന്നെന്ന് ഒരു സുഹൃത്ത് ഡിസംബർ 31ന് പറഞ്ഞിരുന്നു. ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യം സമ്മതിക്കുന്നതിനും മുൻപാണത്,” ലി പറഞ്ഞു.

നേരത്തേയുള്ള ഈ കണ്ടെത്തുകൾ തന്റെ ഒരു മേലധികാരിക്ക് റിപ്പോർട്ട് ചെയ്തിരുന്നതായി പറഞ്ഞ ലി അവർ തനിക്ക് ഗവേഷണവുമായി മുന്നോട്ട് പോവാൻ സമ്മതം നൽകിയതായും പറഞ്ഞുവെന്നും ഓർത്തെടുത്തു. ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചാൽ വലിയ കുഴപ്പങ്ങളുണ്ടാവുമെന്ന് സൂപ്പർവൈസർമാരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചെന്നും അവർ പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽൽ അഫിലിയേറ്റഡ് ആയ ലാബിലെ സഹ ഡയരക്ടറായ പ്രഫസർ മാലിക് പെയ്റിസിനും ഈ വിവരങ്ങൾ അറിയാമായിരുന്നു. എന്നാൽ അത് സംബന്ധിച്ച് അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ഗവേഷക പറഞ്ഞു.

Read More: കോവിഡിനുള്ള റെംഡിസിവിര്‍ മരുന്ന് മുഴുവന്‍ അമേരിക്ക വാങ്ങും; ആഗോള ക്ഷാമത്തിന് സാധ്യത

ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകൾക്കും ചൈനീസ് സർക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടയിൽ നിലനിൽക്കുന്ന അഴിമതികളെക്കുറിച്ച് ആദ്യമേ തനിക്ക് അറിയാമായിരുന്നുവെന്നും അതിനാൽ താൻ ആ സാഹചര്യങ്ങൾ അംഗീകരിക്കുകയും ചെയ്തെന്ന പറഞ്ഞ ലി ലോകത്ത് തെറ്റായ വവിവരങ്ങൾ പ്രചരിക്കപ്പെടാതിരിക്കാനാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നതെന്നും പറഞ്ഞു.

യുഎസ് പ്രസിഡൻഡ് ഡോണൾഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയും അടക്കമുള്ളവർ കോവിഡ് വിഷയത്തിൽ ചൈനയ്ക്കെതിരേ ആരോപണങ്ങളുന്നയിച്ചിരുന്നു. നേരത്തെ കോവിഡിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. ഈ മഹാമാരി വുഹാനിലെ ലാബില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് മൈക്ക് പോംപെയോയും പറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ചൈനയും അവകാശപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Us media report on allegation by researcher against china covid spread

Best of Express