/indian-express-malayalam/media/media_files/1l6iFnhIMPTKBhJON14A.jpg)
Gold Rate Today in Kerala
Gold Price Today in Kerala: കൊച്ചി: സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 6400 രൂപയും ഒരു പവന് 51,200 രൂപയുമാണ് ഇന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണിത്. ഇന്നലെ പവന് 51,960 രൂപയായിരുന്നു സ്വർണത്തിന്റെ വില.
ബജറ്റ് കഴിഞ്ഞതോടെയാണ് സ്വർണ വില താഴാൻ തുടങ്ങിയത്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 6 ശതമാനമാക്കി കുറച്ചിരുന്നു. ബജറ്റ് അവതരണത്തിനുശേഷം 2000 രൂപ കുറഞ്ഞ് പവന്റെ വില 51,960 രൂപയിലേക്കെത്തിയിരുന്നു. ഇന്നലെ വില കുറയുമെന്ന് കരുതിയെങ്കിലും മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 89 രൂപയിലെത്തി. ഇന്നലെ 92 രൂപയായിരുന്നു വെള്ളി വില.
Read More
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
- അർജുനായുള്ള തിരച്ചിൽ പത്താം നാൾ, ഇന്ന് നിർണായകം
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us