/indian-express-malayalam/media/media_files/kZSDICCfMkWIq9wkdrUo.jpg)
മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നീട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു
തിരുവനന്തപുരം: മലയാളികൾക്ക് ഇനി ഗോവയിലേക്കും മൂകാംബികയിലേക്കും യാത്ര ചെയ്യാൻ മണിക്കൂറുകൾ കാത്തിരുന്ന് മുഷിയേണ്ട കാര്യമില്ല. ആലപ്പുഴ വഴിയുള്ള മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചതോടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാകും.
മംഗളൂരുവിൽ നിന്ന് ഗോവയിലെ മഡ്‌ഗാവ് വരെ നാലര മണിക്കൂർ യാത്ര മതിയാകും. അതേസമയം മംഗളൂരുവിൽ നിന്ന് തീർത്ഥാടന കേന്ദ്രമായ മൂകാംബിക വരേയ്ക്കും രണ്ടര മണിക്കൂർ യാത്ര മാത്രമാണുള്ളത്. മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നീട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാല് വരെ ആഴ്ചയിയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും. ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സാധാരണ സർവീസ് ഇല്ലാത്തതിനാൽ വണ്ടി ഓടില്ല.
നിലവിൽ രാവിലെ ഏഴിനാണ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. ഉച്ചക്ക് 3.05ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45ന് കാസർകോട്ടെത്തും. 12.40ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. എട്ട് കോച്ചുകളുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എംപി നളിൻകുമാർ കട്ടീൽ, നിയമസഭാ കൌൺസിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ് പൂജാരി, എംഎൽഎ വേദവ്യാസ കാമത്ത്, കണ്ണൂർ മേയർ സുധീർ ഷെട്ടി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
കൊല്ലം-തിരുപ്പതി ദ്വൈവാര എക്സ്‌പ്രസ് സർവീസ് തുടങ്ങി
കൊല്ലം-തിരുപ്പതി ദ്വൈവാര എക്സ്പ്രസും ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉള്ളത്. കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും, തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്‍വീസ് ഉണ്ടാകുക. തിരുപ്പതിയില്‍ നിന്ന് കൊല്ലത്തേക്ക് ട്രെയിൻ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടത്തുക.
തിരിച്ചുള്ള ട്രെയിൻ (കൊല്ലം - തിരുപ്പതി) ബുധൻ, ശനി ദിവസങ്ങളിലാണ്. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും. തിരിച്ചുള്ള ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ 10.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20 ന് തിരുപ്പതിയിലെത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, ഈറോഡ് കോയമ്പത്തൂർ, സേലം തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read More
- പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനില നിന്നത് ലോക്നാഥ് ബെഹ്റയെന്ന് കെ.മുരളീധരൻ
- കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ, ആലപ്പുഴയിൽ കെസി വേണുഗോപാൽ, തൃശൂരിൽ മുരളീധരൻ, വടകരയിൽ ഷാഫി
- ഇലക്ടറൽ ബോണ്ടുകൾ: സാവകാശത്തിനായുള്ള എസ്ബിഐയുടെ ഹർജി മാർച്ച് 11ന് പരിഗണിക്കും
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.