/indian-express-malayalam/media/media_files/uploads/2019/02/Vande-Bharat-Express.jpg)
മംഗളൂരു-മധുര-രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി എംപി രാഘവനെ അറിയിച്ചിട്ടുണ്ട്
കോഴിക്കോട്: കേരളത്തിൽനിന്ന് ഗോവയിലേക്ക് അതിവേഗ ട്രെയിനെന്ന വിനോദ സഞ്ചാരികളുടെ സ്വപ്നം ഉടൻ യാഥാർത്ഥ്യമായേക്കും. ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ അറിയിപ്പാണ് വിനോദസഞ്ചാരികൾക്ക് സന്തോഷം നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി എം.കെ.രാഘവൻ എംപി പറഞ്ഞു.
ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കുമെന്നും സർവീസ് ഉടനെ ആരംഭിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. മംഗളൂരു-മധുര-രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി എംപി രാഘവനെ അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്ക് നിലവിൽ സർവ്വീസ് നടത്തുന്ന ട്രെയിൻ കോഴിക്കോടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് മംഗലാപുരം എം.പിയും ബി.ജെപി കർണാടക സംസ്ഥാന മുൻ അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ.രാഘവൻ എംപി മന്ത്രിയെ നേരിൽ കണ്ടത്.
കോഴിക്കോടിനെ കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് പുതിയ മെമു സർവ്വീസുകൾ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപണികളുടെ പേരിൽ നിർത്തലാക്കിയ സർവ്വീസുകൾ അറ്റകുറ്റപ്പണികൾ കഴിഞ്ഞ പശ്ചാത്തലത്തിൽ ഉടൻ പുനഃ:സ്ഥാപിക്കുക, 16610 മംഗലാപുരം കോഴിക്കോട് എക്സ്പ്രസ് മെമു റേക്കുകളായി മാറ്റി പാലക്കാട് വരെ നീട്ടി സർവ്വീസ് പുനഃക്രമീകരിക്കുക, മംഗലാപുരത്തു നിന്നും പാലക്കാട് വഴി പുതിയ ബാംഗ്ളൂർ സർവ്വീസ് ആരംഭിക്കുക, പാർലമെന്റ് മണ്ഡലത്തിന് കീഴിലെ ആവശ്യങ്ങളുയർന്നതും, തിരക്കേറിയതുമായ കടലുണ്ടി,മണ്ണൂർ, പി.ടി. ഉഷ റോഡ്, ബട്ട് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ സ്വമേധയാ ഫ്‌ളൈ ഓവറുകളും, കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണ്ടർ പാസുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും രാഘവൻ എംപി ഉന്നയിച്ചിട്ടുണ്ട്.
Read More
- 'ബിജെപിക്ക് നായകളോടുള്ള പ്രശ്നം മനസ്സിലാകുന്നില്ല': ബിസ്ക്കറ്റ് വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.