scorecardresearch

ആഗോള നിക്ഷേപ സംഗമത്തിന് തുടക്കം; വ്യവസായത്തിനുള്ള അനുമതി ചുവപ്പുനാടയിൽ കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി

ലൈസൻസുകൾ സമയബന്ധിതമായി നൽകും. വ്യവസായ വളർച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ലൈസൻസുകൾ സമയബന്ധിതമായി നൽകും. വ്യവസായ വളർച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

author-image
WebDesk
New Update
ആഗോള നിക്ഷേപ സംഗമത്തിന് തുടക്കം; വ്യവസായത്തിനുള്ള അനുമതി ചുവപ്പുനാടയിൽ കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: വ്യവസായത്തിനുള്ള അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ലൈസൻസുകൾ സമയബന്ധിതമായി നൽകും. വ്യവസായ വളർച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടൻ കൊണ്ടുവരും. ഇതിനുള്ള നിർദേശങ്ങൾ ലഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ

Advertisment

"ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലെ നിക്ഷേപകരുടെ സാന്നിധ്യം കേരള വികസനത്തിനുള്ള പിന്തുണയാണ് കാണിക്കുന്നത്. കേരളത്തിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്ക് അവസരം ഒരുക്കാൻ ലക്ഷ്യമിട്ടാണ് സംഗമം. ഒരു നിക്ഷേപകനും ചുവപ്പുനാടയിൽ കുരുങ്ങുന്നില്ല എന്ന് ഉറപ്പാക്കും. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമം".-മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈനിന് പിന്തുണയുമായി കേന്ദ്രമന്ത്രി

2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കാൻ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരിച്ച് പ്രവർത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനെ കുറിച്ചും മന്ത്രി പരാമർശിച്ചു. സിൽവർലൈൻ യാത്രാസമയം കുറയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. സിൽവർലൈനിനെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നത് ആദ്യമായാണ്.

Advertisment

രാജ്യത്തെ നിക്ഷേപ അവസരങ്ങൾ എടുത്തുകാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. അതിനാൽ ഇവിടെ നിക്ഷേപം നടത്താൻ നിക്ഷേപകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലെ നാലുലക്ഷം കോടി ഡോളറിൽ നിന്ന് 2047 ഓടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ 30-35 ലക്ഷം കോടി ഡോളറിലേക്ക് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

Read More

Investors Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: