/indian-express-malayalam/media/media_files/jiNsfiER8cw81ZO1Oljw.jpg)
36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്
തിരുവനന്തപുരം: അസമിലേക്ക് പോകണമെന്നും പഠനം തുടരണമെന്നും ആഗ്രഹം തുറന്നുപറഞ്ഞ് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമുന്ന് വയസുകാരി പെൺകുട്ടി. ബുധനാഴ്ച രാത്രി ട്രെയിനിൽ നിന്ന് കുട്ടിയെ കണ്ടെത്തിയ മലയാളി അസോസിയേഷൻ അംഗങ്ങളോടാണ് കുട്ടി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.'അസമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി'.- മലയാളി അസോസിയേഷൻ പ്രവർത്തകർ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിച്ചു.
അതേ സമയം, കുട്ടിയെ വെള്ളിയാഴ്ച ഉച്ചയോടെ സിഡബ്ല്യുസി കേരള പോലീസിന് കൈമാറും. തുടർകാര്യങ്ങൾ കേരള പോലീസ് തീരുമാനിക്കട്ടെ എന്ന് പിഡബ്ല്യുസി പ്രതികരിച്ചു. വിശാഖപട്ടണത്തെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ മാധ്യമങ്ങളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് കഴക്കൂട്ടത്ത് നിന്ന് അസം സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാതായത്. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് താംബരം എക്‌സ്പ്രസിൽ നിന്ന് വിശാഖപട്ടണത്ത് വെച്ച് കുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണത്തെ മലയാളം സമാജം പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്. ഇവർ പിന്നീട്, കുട്ടിയെ റെയിൽവേ പോലിസിന് കൈമാറുകയായിരുന്നു.
പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു
കാണാതായ പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്.
കുട്ടി നിലവിൽ ആർപിഎഫിൻറെ സംരക്ഷണയിലാണ്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിംങ് നൽകും.കുട്ടിയെ വിമാനമാർഗംം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം.
Read More
- ആശ്വാസം;കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
- കാണാതായ പതിമൂന്നുകാരി ചെന്നൈയിൽ; പോലീസ് പുറപ്പെട്ടു
- കാണാതായ പതിമൂന്നുകാരി നാഗർകോവിൽ സ്റ്റേഷനിലിറങ്ങി തിരിച്ചുകയറി
- കാണാതായ 13 കാരിയെ കുറിച്ച് നിർണായക വിവരം; കന്യാകുമാരിയിലെന്ന് സൂചന
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.