/indian-express-malayalam/media/media_files/alZTtj1waa1QdpWhxztq.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
ഡൽഹി: ദേവികുളം മുൻ എം.എൽ.എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന നൽകുന്ന വിവരങ്ങൾ പുറത്ത്. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് രാജേന്ദ്രൻ കേരളത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജാവ്ദേക്കറുടെ ഡൽഹിയിലെ വസതിയിലാണ് ചർച്ച നടന്നത്.
രണ്ടാഴ്ച്ച മുമ്പും രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും രാജേന്ദ്രൻ പാർട്ടി വിടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച്ച ഇടുക്കിയിൽ നടന്ന എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുത്ത ശേഷമാണ് രാജേന്ദ്രന്റെ ബിജെപി പ്രവേശന വാർത്തകൾ വീണ്ടും പുറത്തുവരുന്നത്.
പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്,രാജേന്ദ്രൻ ഡൽഹിയിൽ തുടരുകയാണ് എന്നാണ് വിവരം. കൂടിക്കാഴ്ച്ചയിൽ തമിഴ്നാട്ടിലെ നേതാക്കളും രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നു. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം .കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവരിക എന്നാണ് വിവരം.
അതേ സമയം കൂടിക്കാഴ്ച്ചയുടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയുള്ള പ്രതികരണത്തിൽ രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് അറിയില്ലെന്നാണ് പ്രകാശ് ജാവ്ദേക്കർ പറഞ്ഞത്. ഇക്കാര്യത്തിൽ രാജേന്ദ്രന്റെ തീരുമാനം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.