/indian-express-malayalam/media/media_files/h1Z0cBqjv0E3xSa0AHpx.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
കൊച്ചി: പെരിയാറിൽ ഫാക്ടറി മാലിന്യം കായലിൽ തള്ളുന്നതിന്റെ ഫലമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധവുമായി തെരുവിലിറങ്ങിയ മത്സ്യ കർഷകരടക്കമുള്ള നാട്ടുകാർ ഏലൂർ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് ചത്ത മത്സ്യം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
ഫാക്ടറികളിൽ നിന്നുള്ള രാസ മാലിന്യം പുഴയിലേക്ക് തള്ളുന്നതിനെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥ അനീതിക്കെതിരെയാണ് പ്രതിഷേധം നടന്നത്. ചത്ത മീനുകളുമായി എത്തിയ മത്സ്യക്കർഷകർ ഓഫീസിന്റെ പരിസരത്തേക്ക് ചീഞ്ഞ മത്സ്യം വലിച്ചെറിഞ്ഞു. വലിയ കുട്ടകളിൽ നിറയെ ചത്ത മീനുകളുമായാണ് പ്രതിഷേധക്കാരെത്തിയത്.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്. മത്സ്യങ്ങൾ ഓഫീസിലേക്ക് എറിയാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് മത്സ്യക്കർഷകർ പറയുന്നു.
പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ ഫിഷറീസ് വകുപ്പ് പുറത്ത് വിട്ടിരുന്നു. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്.
ഇതിൽ വരാപ്പുഴ മേഖലയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷം നിറഞ്ഞ രാസമാലിന്യം ഒഴുകിയിട്ടുണ്ടെന്നും ഫിഷറീസി വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.
Read MoreKeralaNewsHere
- 'മോദിയുടെ ഭാഷ സാധാരണക്കാരൻ പോലും പറയാൻ മടിക്കുന്ന തരത്തിലേത്'; കെ. മുരളീധരൻ
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്
- 'മാധ്യമ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല'; സോളാർ സമര വിവാദത്തിൽ എം.വി ഗോവിന്ദൻ
- എയർ ഇന്ത്യയ്ക്ക് തലവേദനയായി ഫ്ലൈറ്റുകളുടെ തകരാറുകൾ; അഗ്നിബാധയെ തുടർന്ന് വിമാനം തിരിച്ചിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.