scorecardresearch

ജയരാജനെതിരായി ഉയരുന്നത് കള്ളപ്രചരണം; പിന്നിൽ കമ്മ്യൂണിസ്റ്റ് വിരോധമെന്ന് എം.വി ഗോവിന്ദൻ

വിവാദങ്ങൾ ചുറ്റിപ്പറ്റി നിൽക്കുന്ന ദല്ലാൾ നന്ദകുമാറുമായുള്ള എല്ലാവിധ ബന്ധങ്ങളും അവസാനിപ്പിക്കാൻ ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ

വിവാദങ്ങൾ ചുറ്റിപ്പറ്റി നിൽക്കുന്ന ദല്ലാൾ നന്ദകുമാറുമായുള്ള എല്ലാവിധ ബന്ധങ്ങളും അവസാനിപ്പിക്കാൻ ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ

author-image
WebDesk
New Update
M V Govindan  | Press Meet

ഇ.പി ജയരാജനെ സംരക്ഷിക്കും എന്ന സന്ദേശം നൽകുന്നതാണ് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ (ഫൊട്ടോ-സ്ക്രീൻഗ്രാബ്)

തിരുവനന്തപുരം: ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായി നടക്കുന്നത് നുണപ്രചരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടി വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറായി തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഇ.പി ജയരാജനെ സംരക്ഷിക്കും എന്ന സന്ദേശം നൽകുന്നതാണ് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ.

Advertisment

വിവാദങ്ങൾ ചുറ്റിപ്പറ്റി നിൽക്കുന്ന ദല്ലാൾ നന്ദകുമാറുമായുള്ള എല്ലാവിധ ബന്ധങ്ങളും അവസാനിപ്പിക്കാൻ ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ച് രാഷ്ട്രീയ എതിരാളികളെ കാണാൻ പോലും പാടില്ല എന്ന നിലപാടൊന്നും സിപിഎമ്മിനില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. കൂടിക്കാഴ്ച്ച സംബന്ധിച്ച കാര്യങ്ങളെല്ലാം ഇ.പിയുടെ വിശദീകരണത്തോടെ പാർട്ടിക്ക് ബോധ്യമായിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

തനിക്കെതിരായ കള്ളപ്രചരണത്തിനെതിരെ ഇ.പി ജയരാജൻ ശോഭാ സുരേന്ദ്രനെതിരെ നിയമ നടപടിയുമായ മുന്നോട്ട് പോകും. ഇത് സംബന്ധിച്ച നിർദ്ദേശം പാർട്ടി ജയരാജന് നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിലും ഇടതുമുന്നണി മികച്ച വിജയം നേടും. മോദിയുടെ ഗ്യാരണ്ടി ജനം തള്ളിയെന്നും വടകര മണ്ഡലത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Read More

Advertisment

Cpm Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: