/indian-express-malayalam/media/media_files/2025/11/01/extreme-poverty-2025-11-01-20-57-24.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര മുക്ത പ്രഖ്യാപനം നിർവ്വഹിക്കുന്ന (ഫൊട്ടൊ-പിആർഡി)
തിരുവനന്തപുരം: അതിദാരിദ്ര മുക്ത പ്രഖ്യാപനം നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര മുക്ത പൊതു പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
അതിദാരിദ്ര മുക്ത പ്രഖ്യാപനത്തെ സംബന്ധിച്ച് നിർഭാഗ്യകരമായ ഒരു പരാമർശം കേട്ടെന്നും അതിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. "നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്".- മുഖ്യമന്ത്രി പറഞ്ഞു.
Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സമയക്രമമായി; എട്ട് സ്‌റ്റോപ്പുകൾ, സർവ്വീസ് ഉടൻ
കേരളത്തിൻറെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. "മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാൾ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്റ്റോറി. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലാണ്." - മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മമ്മൂട്ടി പറഞ്ഞു.അതിദാരിദ്രത്തിൽ നിന്ന് മാത്രമാണ് നമ്മൾ മുക്തരായത്. ദാരിദ്രം ഇപ്പോൾ നമ്മുടെ ഇടയിലുണ്ട്. തോളോട് തോൾ ചേർന്നുനിന്ന് ദാരിദ്രത്തെ നമുക്ക് ഇല്ലാതാക്കാനാകണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
Also Read:266 ദിവസം നീണ്ട സഹന സമരത്തിന് അവസാനം; സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശമാർ
കേരളപ്പിറവി ദിനമായ ഇന്ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ചട്ടങ്ങൾ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേർന്നിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധ വെട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പച്ചനുണകളുടെ സമാഹരമാണിത്. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി നടത്തുന്ന പി ആർ പ്രൊപഗണ്ടയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത്- വി ഡി സതീശൻ കുറ്റപ്പെടുത്തി.
Read More:ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us