/indian-express-malayalam/media/media_files/2025/04/18/9CSa97a1gZo02g17OxHE.jpg)
പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ
Special Coaches allotted in 10 trains: കൊച്ചി: ഈസ്റ്റർ കാലത്തെ തിരക്കിന്റെ പശ്ചാത്തലത്തിൽ പത്ത് ട്രെയിനുകളിൽ ദക്ഷിണ റെയിൽവേ അധികകോച്ചുകൾ അനുവദിച്ചു. ഏപ്രിൽ 18 മുതൽ 21വരെയാണ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചത്.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) ട്രെയിനുകളിൽ ഒരു എ.സി. ചെയർകാറാണ് അധികമായി അനുവദിച്ചത്. തിരുവനന്തപുരം -മംഗലാപുരം മാവേലി എക്‌സ്പ്രസിൽ (16604) ഏപ്രിൽ 20 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം (16603)മാവേലി എക്‌സ്പ്രസിൽ 19 മുതൽ 21വരെ ഒരു സ്ലീപ്പർ കോച്ചും അനുവദിച്ചു.
തിരുവനന്തപുരം-മംഗലാപുരം മലബാർ എക്‌സ്പ്രസിൽ 18 മുതൽ 22 വരെയും മംഗലാപുരം-തിരുവനന്തപുരം മലബാറിൽ 17മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസിൽ 17മുതൽ 20 വരെയും മധുര-തിരുവനന്തപുരം അമൃതയിൽ 18 മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ചും അനുവദിച്ചു.
എറണാകുളത്ത് നിന്ന് കാരയ്ക്കൽ വരെ പോകുന്ന, എറണാകുളം-കാരയ്ക്കൽ എക്‌സ്പ്രസിൽ 19 മുതൽ 21വരെയും കാരയ്ക്കൽ-എറണാകുളം എക്‌സ്പ്രസിൽ 18 മുതൽ 20 വരെയും ഒരു സ്ലീപ്പർ കോച്ചും ഘടിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനുപുറമേ മംഗളൂരു സെൻട്രലിൽനിന്ന് നിസാമുദ്ദിനീലേക്ക് (06075) വെള്ളിയാഴ്ച പ്രത്യേക വണ്ടി ഓടിക്കും. വൈകിട്ട് നാലിന് പുറപ്പെടും. 20 സ്ലീപ്പർ ക്ലാസ് കോച്ചുകളുണ്ട്.
നേരത്തെ വിഷു-ഈസ്റ്റർ ഉൾപ്പടെയുള്ള ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡൽഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിൻ റെയിൽവേ അനുവദിച്ചിരുന്നു. എറണാകുളം ജങ്ഷൻ - ഹസ്രത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് സ്‌പെഷൽ ട്രെയിനാണ് അനുവദിച്ചിരുന്നത്.
Read More
- Kottayam Suicide: ആ വീട്ടിൽ എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണം; യുവതിയുടെയും മക്കളുടെയും മരണത്തിൽ പരാതിയുമായി കുടുംബം
- KeralaWeather: മഴ തുടരും; സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യത
- സഹനത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി
- നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്
- ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗം കണ്ടുവെന്ന് വെളിപ്പെടുത്തൽ; വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരം തേടും
- MVD Guidelines on Fine: ഓടുന്ന വണ്ടിയുടെ ഫോട്ടോയെടുത്ത് പിഴ വേണ്ട; മാർഗനിർദ്ദേശവുമായി ഗതാഗത വകുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.