scorecardresearch

വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്നും മാസപ്പടി വാങ്ങി: മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പുതിയ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പുതിയ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ

author-image
WebDesk
New Update
Mathew Kuzhalnadan, Veena Vijayan

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: നിയമ സഭയിൽ മാസപ്പടി ആരോപണം വീണ്ടും ഉന്നയിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി വാങ്ങിയെന്നാണ് മാത്യു കുഴൽനാടന്റെ പുതിയ ആരോപണം. ആരോപണത്തെ കുറിച്ചുള്ള വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന തരത്തിൽ രേഖകൾ ഉയർത്തിക്കാട്ടിയാണ് നിയമസഭയിൽ കുഴല്‍നാടന്‍ സംസാരിച്ചത്.

Advertisment

ഇതോടെ, കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ ഉന്നയിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടന്റെ മൈക്ക് സ്പീക്കർ എ.എൻ.ഷംസീര്‍ ഓഫ് ചെയ്തു. എല്ലാ മാസവും, അനാഥാലയങ്ങളില്‍ നിന്ന് വീണ പണം കൈപ്പറ്റിയെന്നും, രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളിൽ ഇത് വ്യക്തമായുണ്ടെന്നും, അത് പരിശോധിച്ചാൽ പണം കൊപ്പറ്റിയ വിവരം കണ്ടെത്താമെന്നും, മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

"സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍ഒസി അയച്ച നോട്ടീസില്‍ പറയുകയന്നത്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍ നിന്ന് കമ്പനി മാസംതോറം, വിവിധ ജീവകാരുണ്യസ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി. 

നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍ നിന്നും എങ്ങനെ പണം വാങ്ങുന്നു. അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക" കുഴല്‍നാടന്‍ പറഞ്ഞു.

Advertisment

വ്യവസായ വകുപ്പിന്റെ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് കുഴൽനാടൻ വീണ്ടും മാസപ്പടി ആരോപണം ഉയർത്തിയത്. കുഴൽനാടൻ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണമാണിതെന്നും, ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. 

Read More

Veena vijayan Pinarayi Vijayan mathew kuzhalnadan MLA

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: