/indian-express-malayalam/media/media_files/2024/11/13/yerC0VIsdjgQk2CK98k0.jpg)
ഇ.പി.ജയരാജൻ
കണ്ണൂർ: എൽഡിഎഫിനെ മൂന്നാമതും പിണറായി വിജയൻ തന്നെ നയിക്കുമെന്ന സൂചന നൽകി മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ. കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും. മുഖ്യമന്ത്രിയുടെ ഏതൊക്കെ സേവനങ്ങൾ ഉപയോഗപ്പെടുത്താമോ അതെല്ലാം ഉപയോഗിക്കുമെന്നും ഇ.പി.ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും എല്ലാവരും പ്രകീർത്തിക്കുന്നു. അതില്ലാതാക്കാനാണ് കുറേ കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. കേരളം പുതിയ കുതിപ്പിലാണ്. അനുദിനം കേരളം മെച്ചപ്പെട്ട് വരികയാണ്. അതിന് പിന്നിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ പാർട്ടി കാണുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു.
അതിനിടെ, പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും സിപിഎം ഇളവ് നൽകുമെന്ന് റിപ്പോർട്ടുണ്ട്. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായി വിജയന് ഇത്തവണയും ഇളവ് നൽകാൻ തീരുമാനം. ഇ.പി.ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.