/indian-express-malayalam/media/media_files/6DO870CfRw4nAkZ2ba65.jpg)
ഇ.പി.ജയരാജൻ, ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ. ഞാൻ ബിജെപിയിൽ ചേരാനോ? ബുദ്ധിയുള്ള ആരേലും അങ്ങനെ ചിന്തിക്കുമോയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇ.പി പറഞ്ഞു. ശോഭ പറയുന്ന ഹോട്ടലിൽ ഇതുവരെ പോയിട്ടില്ല. പ്രകാശ് ജാവഡേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും ഇ.പി.വ്യക്തമാക്കി.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഡൽഹിയിലെത്തിയത് ബിജെപിയിൽ ചേരാനുള്ള തന്റേടത്തോടെയെന്നും പെട്ടെന്ന് ഒരു ഫോൺകോൾ വന്നെന്നും പിന്മാറിയെന്നും മലയാള മനോരമ പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയത്. ഹോട്ടൽ ലളിതിൽവച്ചാണ് ഞങ്ങൾ കണ്ടത്. ചായകുടിച്ച് അഞ്ചാറു മിനിറ്റ് സംസാരിച്ചു കാണും. അപ്പോൾ ഒരു ഫോൺ വന്നു. പെട്ടെന്ന് അദ്ദേഹം ടെൻഷനിലായെന്നും മുഖഭാവവും ശരീര ഭാഷയും മാറിയെന്നും പെട്ടെന്ന് പിന്മാറിയെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഇ.പിയെ വിളിച്ചത് ആരാണെന്ന് അറിയില്ല. 'നമുക്ക് ഒന്നു നീട്ടി വയ്ക്കേണ്ടി വരും' എന്നാണ് ഫോൺകോളിനുശേഷം അദ്ദേഹം എന്നോട് പറഞ്ഞത്. തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിന്റെ വേദനയാണ് അദ്ദേഹം പങ്കുവച്ചത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതൽ സഹിച്ചത് താനാണെന്നും ഇ.പി പറഞ്ഞതായി അഭിമുഖത്തിൽ ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.
Read More
- ഇ.പി ഡല്‍ഹിയിലെത്തിയത് ബിജെപിയില്‍ ചേരാനുറച്ച്, ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ ടെന്‍ഷനിലായി, പിന്മാറി: ശോഭ സുരേന്ദ്രൻ
- താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; തന്നേയും പാർട്ടിയേയും തകർക്കാൻ ശ്രമമെന്ന് ഇ.പി ജയരാജൻ
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
- ‘ഞങ്ങൾ കണ്ടുമുട്ടിയിരിക്കാം..അതൊരു കുറ്റമാണോ?’; ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രകാശ് ജാവദേക്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.