scorecardresearch

അപകീർത്തി പരാമർശം: ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഇ.പി. ജയരാജൻ

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഎം നേതാവ് ഇ.പി. ജയരാജൻ. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഎം നേതാവ് ഇ.പി. ജയരാജൻ. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്

author-image
WebDesk
New Update
EP Jayarajan, Shobha Surendran

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്ന് ഇ.പി. ജയരാജൻ മുമ്പ് നോട്ടീസ് അയച്ചിരുന്നു (ഫയൽ ചിത്രം)

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഎം നേതാവ് ഇ.പി. ജയരാജൻ. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. താൻ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നു കണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണെന്നും ഇ.പി ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും, രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ട് ഇ.പി. ജയരാജൻ മുമ്പ് നോട്ടീസ് അയച്ചിരുന്നു.

തന്നേയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നാണ് ഇ.പി. ജയരാജൻ ആരോപിക്കുന്നത്. പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അപവാദം പ്രചരിപ്പിച്ചു.

ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന ശോഭാ സുരേന്ദ്രനെതിരെ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണമായിരുന്നു ഇ.പി. ജയരാജനിലേക്ക് നീണ്ടത്. പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിൽ എത്തിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് തന്നെ വന്ന് കണ്ടയാളാണ് ടി.ജി. നന്ദകുമാർ എന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ.

Advertisment

കേരളം സുപ്രധാനമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങിലേക്ക് നീങ്ങുന്നതിനിടെ ആയിരുന്നു ഇ.പി. ജയരാജന് നേരെ ശോഭ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാൽ ഈ ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചിരുന്നു. എങ്കിലും ഇടതു മുന്നണിക്കും ബിജെപിക്കും ഇത് വലിയ തിരിച്ചടിയായിരുന്നു.

Read More

Shobha Surendran Defamation Case Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: