scorecardresearch

ആന എഴുന്നള്ളിപ്പ്; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് വനം വകുപ്പ്

ആനകളെ എഴുന്നള്ളിച്ചത് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്

ആനകളെ എഴുന്നള്ളിച്ചത് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്

author-image
WebDesk
New Update
Thriketta Purappadu

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വനം വകുപ്പ് കേസെടുത്ത്. ആനകളെ എഴുന്നള്ളിച്ചത് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്.

Advertisment

ആനകൾ തമ്മിൽ മൂന്നു മീറ്റര്‍ അകലം പാലിച്ചില്ലെന്നും, ആനകളും കാണികളും തമ്മിലുള്ള അകലം 8 മീറ്റർ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണമെന്ന് ഹൈക്കോടതി നിർദേശം പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, മഴ പെയ്തതു മൂലമാണ് അകലം പാലിക്കാൻ സാധിക്കാതെ വന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ആന എഴുന്നള്ളിപ്പിൽ ഏർപ്പെടുത്തിയ മാര്‍ഗരേഖയില്‍ ഇളവില്ലെന്ന് കഴിഞ്ഞ ദിവസവും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. എഴുന്നുള്ളിപ്പിന്റെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വർഗമാണ് ആനകൾ. ഈ രീതിയിൽ മുന്നോട്ട് പോയാൽ അഞ്ച് വർഷത്തിനുള്ളിൽ ആനകൾ ഇല്ലാതാകും. ചങ്ങലയിൽ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും നവംബർ 28ന് ഹർജി തള്ളിക്കൊണ്ട് കോടിതി വ്യക്തമാക്കിയിരുന്നു.

Read More

Advertisment
Forest Department Elephant Tripura

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: