scorecardresearch

സിപിഎം വിട്ട മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ ചേരും

പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് മധു ഇറങ്ങിപ്പോയിരുന്നു

പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് മധു ഇറങ്ങിപ്പോയിരുന്നു

author-image
WebDesk
New Update
news

മധു മുല്ലശേരി

തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ ചേരും. തിരുവനന്തപുരം മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ മധുവിനെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിക്കും. 

Advertisment

പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് മധു ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎയ്ക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ അടക്കം ഉന്നയിച്ചശേഷമായിരുന്നു മധു പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ജോയി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയത് പലരെയും സ്വാധീനിച്ചാണെന്നും തുടര്‍ഭരണം കിട്ടിയാല്‍ മന്ത്രി ആകണം, അതാണ് ജോയിയുടെ ആഗ്രഹമെന്നും മധു ആരോപിച്ചിരുന്നു. 

അതേസമയം, തനിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി നിയമ നടപടി സ്വീകരിക്കും. സിവിലായും  ക്രിമിനലായും കേസ് നൽകാനാണ് നീക്കം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ ജോയിക്ക് അനുമതി നൽകിയിരുന്നു. മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടാകും. 

Read More

Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: