scorecardresearch

കടം കൊടുത്ത പണം തിരികെ ചോദിച്ച വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം

വേങ്ങര സ്വദേശികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വേങ്ങര സ്വദേശികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

author-image
WebDesk
New Update
vegara

കടം കൊടുത്ത പണം തിരികെ ചോദിച്ച വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം

മലപ്പുറം: വേങ്ങരയിൽ സാമ്പത്തിക തർക്കത്തെത്തുടർന്ന് വയോധിക ദമ്പതിമാർക്ക് ക്രൂരമർദ്ദനം. വേങ്ങര സ്വദേശികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

മർദ്ദനം തടയാൻ എത്തിയ മകനും അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽ കലാമും മക്കളും ചേർന്നാണ് ഇവരെ ആക്രമിച്ചത്. കടംകൊടുത്ത പണം തിരികെ ചോദിച്ചതിനാണ് മർദ്ദിച്ചതെന്നാണ് വിവരം. ക്രൂരമർദ്ദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.വേങ്ങര പൂവളപ്പിൽ അബ്ദുൽ കലാമും മകൻ മുഹമ്മദ് സഫറിനും അസൈന്റെയും പാത്തുമ്മയുടേയും മകൻ ബഷീർ 23 ലക്ഷം രൂപ കടം നൽകിയിരുന്നു. 

ഈ പണം ഒന്നരവർഷമായി തിരിച്ചു കിട്ടിയിരുന്നില്ല. തുടർന്ന് ഈ കുടുംബം കലാമിന്റെ വീടിന് സമീപം സമരം ചെയ്തുവരികയായിരുന്നു.ഇതിനിടെയാണ് മുഹമ്മദ് സഫറും അയാളുടെ രണ്ട് മക്കളും ചേർന്ന് ഇവരെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

Advertisment
Malapuram Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: