/indian-express-malayalam/media/media_files/6QdkDomt7hOfoX3MA1OX.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിന് ഇടെയാണ് ഇ.ഡി നടപടി. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപിക്കുന്ന കേസാണ് അന്വേഷിക്കുന്നത്.
എക്സാലോജിക് ഉൾപ്പെടെ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി യൂണിറ്റിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം നടക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം.
വീണയുടെ എക്സാലോജിക് കമ്പനി വലിയ സാമ്പത്തിക ഇടപാടു നടത്തിയ എല്ലാ സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് നോട്ടിസ് അയച്ചിരുന്നു. കമ്പനി നിയമ പ്രകാരം ഇടപാടുകളുടെ രേഖകളെല്ലാം 15നകം ചെന്നൈ ഓഫിസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ, മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും എതിരെ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസ് തള്ളണമെന്ന വിജിലന്‍സ് വാദമാണ് കോടതിയുടെ പരിഗണനയിൽ എത്തുന്നത്.
Read More:
- ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; നിർണായക തീരുമാനവുമായി കേരള കലാമണ്ഡലം
- സിബിഐക്ക് രേഖകള്‍ കൈമാറുന്നതിൽ വീഴ്ച; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു മുഖ്യമന്ത്രി
- 'പ്രതിഷേധങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്'; നീതി കിട്ടുമോ എന്ന് സംശയമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ
- 'പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല, കലാ പ്രവർത്തനത്തിന് സൗന്ദര്യം വേണം'; പറഞ്ഞതിലുറച്ച് കലാമണ്ഡലം സത്യഭാമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.