/indian-express-malayalam/media/media_files/uploads/2017/04/ramesh-chennithala.jpg)
കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ ശുദ്ധികലശം നടത്തിയ തന്ത്രിയെ സർക്കാർ വിരട്ടേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയായിരുന്നുവെന്നും സർക്കാർ പരിപാടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ചില ഐഎഎസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read More: Kerala Hartal Live: നെടുമങ്ങാട് പൊലീസ് സ്റ്റേഷനുമുന്നിൽ ബോംബേറ്
സംസ്ഥാനത്തെ ജനങ്ങളെ ബന്ധികളാക്കാനാണ് സർക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബിജെപി നീക്കം സ്വതന്ത്ര മാധ്യമപ്രവർത്തനം നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Read More: 'കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു, കേരളത്തിലേത് 1959 ന് സമാനമായ സ്ഥിതി'; ശ്രീധരന്‍ പിള്ള
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത് മനഃപൂർവ്വമാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും ബിജെപിയും ചേർന്ന് കേരളത്തിലെ ജനജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read More: കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തിലെ വിച്ച്പി ഓഫീസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു
അക്രമങ്ങൾ ശരിയല്ലെന്നും, ഈ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് അഞ്ചാം തീയതി കന്റോൺമെന്റ് ഹൗസിൽ യോഗം ചേരുമെന്നും സർക്കാരിനെതിരെ സന്ധിയില്ലാത്ത സമരത്തിന് പ്രതിപക്ഷം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Read More: കൊച്ചിയില്‍ അടച്ച കടകള്‍ കളക്ടര്‍ നേരിട്ടെത്തി തുറപ്പിച്ചു; വ്യാപാരികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും
മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജനങ്ങളിൽ വിഭാഗീയതയുണ്ടാക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും അക്രമ സമരങ്ങളെ അനുകൂലിക്കുന്നില്ല. വിശ്വാസി സമൂഹങ്ങളുടെ താത്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുളള ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us