scorecardresearch
Latest News

Kerala Hartal Live: തിരുവനന്തപുരത്ത് ബോംബേറ്; എസ്എഫ്ഐ മുൻ നേതാവിന് ഗുരുതര പരിക്ക്

Sabarimala Karma Samiti Calls for Hartal Today Live Updates: ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം; കടകള്‍ തുറന്ന് വ്യാപാരികള്‍

Kerala Hartal Live: തിരുവനന്തപുരത്ത് ബോംബേറ്; എസ്എഫ്ഐ മുൻ നേതാവിന് ഗുരുതര പരിക്ക്
two women entering sabarimala video, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം, ശബരിമല സ്ത്രീകള്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ,ശബരിമല സുപ്രീം കോടതി വിധി, ശബരിമല വീഡിയോ, sabarimala temple, women enter sabarimala, sabriamala supreme court verdict, sabarimala women entry, sabarimala women enter temple, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ബിന്ദു അമ്മിണി, കനകദുര്‍ഗ, തന്ത്രി, നട അടച്ചു

Kerala Hartal by Sabrimala Karma Samiti Live Updates: തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അവസാനിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടന്നത്. സംസ്ഥാനത്തൊട്ടാകെ വ്യാപകമായ അക്രമമാണ് നടന്നത്.

ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണയുണ്ട്. രാജ്യാന്തര ഹിന്ദു പരിഷത്തും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കടകള്‍ തുറക്കുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കുമെന്ന് പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബസുകൾ തല്ലിത്തകര്‍ക്കുകയും ചെയ്തു. കോഴിക്കോട് വിവിധ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമണം അഴിച്ചു വിട്ടത്. രാത്രി പലയിടത്തും റോഡ് തടഞ്ഞു. കൊയിലാണ്ടിയിൽ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡില്‍ ടയറിന് തീയിട്ടാണ് അക്രമികള്‍ റോഡ് തടഞ്ഞത്.

8.30 pm: ഹർത്താൽ ദിനത്തിൽ രാത്രി എട്ട് മണി വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 20962 പേർ.

8.05 pm: വയനാട്ടിൽ നടന്ന അക്രമ സംഭവങ്ങളുടെ രണ്ട് വീഡിയോ ദൃശ്യങ്ങൾ

7.45 pm: തിരുവനന്തപുരം പ്രാവച്ചമ്പലം എടക്കോട് സിപിഎം പ്രകടനത്തിന് നേരെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ബോംബെറിഞ്ഞു. എസ്എഫ്ഐ മുൻ സംസ്ഥാന നേതാവ് ആകാശിന് ഗുരുതരമായി പരിക്കേറ്റു. കൈ അറ്റുപോയെന്നാണ് റിപ്പോർട്ട്.

7.35 pm: ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ 559 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 745 പേരെ ഇതിനോടകം അറസ്റ്റ് ചെയ്ത് കഴിഞ്ഞു.

ചങ്ങനാശേരിയിൽ സിപിഎം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

7.25 pm: ശബരിമലയിൽ തങ്ങളാണ് പൊലീസിനെ ഉപകരണമാക്കിയതെന്ന് ബിന്ദുവും കനകദുർഗയും. മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

7.00 Pm: മലാപ്പറമ്പിൽ നിന്നും മൈത്ര ഹോസ്പിറ്റലിലേക്ക് കാറിൽ യാത്രചെയ്ത എമർജൻസി മെഡിസിൻ വിഭാഗം ഹെഡ് ഡോക്ടർ യൂസഫ്, എംഇഎസ് മെഡിക്കൽ കോളേജ് ഡെൻറൽ വിഭാഗം പ്രൊഫസർ ഡോക്ടർ റസാഖ് എന്നിവർ ഹർത്താലിനിടെ ആക്രമിക്കപ്പെട്ടു.

6.25 pm: സംസ്ഥാനത്തൊട്ടാകെ സ്ഥിതി അതീവ സങ്കീർണ്ണമായ സാഹചര്യത്തിൽ ഗവർണർ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് തേടി.

6.10 pm: ശബരിമല സ്ത്രീ പ്രവേശനം നടന്നതിനെതിരെ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ നൂറോളം കെഎസ്ആർടിസി ബസുകളാണ് തകർക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ 30 ഓളം ബസുകളുമായി പ്രതിഷേധ ബസ് റാലി നടത്തി.

Image may contain: 1 person, outdoor
ഫൊട്ടോ/ ഫെയ്‌സ്ബുക്

5.50 pm: ആർഎസ്എസ്സിന്റേത് ആസൂത്രിതമായ അക്രമമെന്ന് സിപിഎം. സിപിഎമ്മിന്റെ 20 ഓഫീസുകൾ ഹർത്താൽ അനുകൂലികൾ തകർത്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

5.40 pm: ശബരിമലയിലെ യുവതീപ്രവേശം, ഹർത്താൽ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകി.

5.30 pm:

5.20 pm: മാധ്യമപ്രവർത്തകർക്കെതിരായ അക്രമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. ജനരോഷം സംഘപരിവാർ അക്രമമായി ചിത്രീകരിക്കാൻ ശ്രമം.

5.10 pm: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിദ്ധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത് പ്രകോപനപരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. അനാവശ്യമായ എടുത്തു ചാട്ടമായിരുന്നു യുവതികളുടേതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

Read: ശബരിമല: യുവതികളുടേത് പ്രകോപനപരമായ നടപടിയെന്ന് ശശി തരൂര്‍

5.05 pm: പാലക്കാട് എൽഡിഎഫ് പ്രതിഷേധ മാർച്ചിനിടെ സംഘർഷം. ബിജെപി-എൽഡിഎഫ് പ്രവർത്തകർ പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി, കണ്ണീർ വാതകം പ്രയോഗിച്ചു

4.45 pm: വടക്കൻ പറവൂർ വടക്കേക്കര പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്

4.30 pm: കോട്ടയം പാമ്പാടിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. എറണാകുളത്ത് ആലങ്ങാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം

4.20 pm: മലയൻകീഴും നെടുമങ്ങാടും വ്യാപക സംഘർഷം. സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറിൽ നിരവധി പേർക്ക് പരുക്ക്

Read: ഓപ്പറേഷൻ ‘ബ്രോക്കൺ വിൻഡോ’; 266 പേർ പൊലീസ് പിടിയിൽ

4.05 pm: ഹർത്താൽ അക്രമങ്ങളിൽ സംസ്ഥാനത്ത് അറസ്റ്റിലായവർ 266 പേർ. 334 പേർ പൊലീസിന്റെ കരുതൽ തടങ്കലിൽ. അക്രമികളെ കണ്ടെത്താൻ ‘ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ’യുമായി പൊലീസ്. അക്രമികളുടെ വിവരങ്ങൾ ശേഖരിച്ച് എല്ലാ ജില്ലകളിലും സൂക്ഷിക്കും. ഇവർക്കെതിരെ തുടർ നടപടികളുണ്ടാവും

3.45 pm: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വിഐപി സുരക്ഷയ്ക്ക് അർഹതയുള്ള മറ്റുള്ളവർക്കും നൽകിയ സുരക്ഷാ സംവിധാനങ്ങൾ ലംഘിക്കാൻ ആരെയും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

Read: മാധ്യമങ്ങള്‍ക്ക് എതിരെയുള്ള ആക്രമണം; അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുമെന്ന് ഡിജിപി

3.35 pm: ശബരിമല കർമ്മ സമിതി പ്രവർത്തകന്റെ മരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയിൽ രക്തസ്രാവം ഉണ്ടായി. തലയുടെ മുൻവശത്തും മധ്യഭാഗത്തുമേറ്റ ക്ഷതം മരണകാരണമാകാമെന്നും റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

Read: ഹർത്താൽ: സംസ്ഥാനത്ത് പരക്കെ അക്രമം

3.30 pm: സംസ്ഥാനമൊട്ടാകെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ വാര്‍ത്ത സമ്മേളനം തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. കെ.പി.ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് നല്‍കാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് അറിയിച്ചു.

Read: ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; പത്രസമ്മേളനം ബഹിഷ്‌കരിച്ച് പ്രതിഷേധം

3.20 pm: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഹൈക്കോടതി നിരീക്ഷണ സമിതി. പൊലീസ് യുവതികൾക്ക് സംരക്ഷണം നൽകുന്നതിലാണ് വിമർശനം. ചിലർക്ക് മാത്രം സംരക്ഷണം നൽകുന്നത് മറ്റു തീർത്ഥാടകരെ ബാധിക്കുന്നു. ഒന്നോ രണ്ടോ യുവതികൾക്കായി സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സമിതിയുടെ പരാമർശം.

3.15 pm: തിരുവനന്തപുരം മലയൻകീഴിൽ സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇവർക്കുനേരെ പൊലീസ് ലാത്തി വീശി

3.06 pm: തിരുവനന്തപുരത്ത് ബിജെപി കൗൺസിലർമാരുടെ വീടുകൾക്കുനേരെ ആക്രണം. പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു

Read: ഐഎഎസ് ഉദ്യോഗസ്ഥരെ വിരട്ടും പോലെ തന്ത്രിയെ വിരട്ടേണ്ടെന്ന് ചെന്നിത്തല

3.05 pm: കാസർഗോഡ് പൈക്കയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ചു. ഗുരുതര പരുക്ക്

2.50 pm: ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ ശുദ്ധികലശം നടത്തിയ തന്ത്രിയെ സർക്കാർ വിരട്ടേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയായിരുന്നുവെന്നും സർക്കാർ പരിപാടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ചില ഐഎഎസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2.35 pm: തലസ്ഥാനത്ത് ഹർത്താലിൽ പരക്കെ അക്രമം. തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിൽ ബോംബേറ്. എസ്ഐയ്ക്ക് പരുക്ക്

Read: തന്ത്രിക്കാര് മണികെട്ടും?

2.35 pm: പതിയൂർ പഞ്ചായത്ത് സ്കൂളിലെ ഗാന്ധി പ്രതിമ തകർത്തനിലയിൽ. അക്രമത്തിനുപിന്നിൽ ശബരിമല കർമ്മ സമിതി പ്രവർത്തകരാണെന്നാണ് ആരോപണം

2.30 pm: ഹർത്താലിൽ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം അന്വേഷിക്കാൻ നിർദേശം. ജില്ലാതലത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ ഡിജിപി നിർദേശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

2.20 pm:

2.10 pm: എറണാകുളം ബ്രോഡ് വേയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ കൂടുതൽ കടകൾ തുറന്നു

1.50 pm: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനിടെ അപകടം. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് നാല് പേർക്ക് പരുക്ക്. രാജീവ്, വിപിൻ, മുനീർ, കൃഷ്ണ കുമാർ എന്നിവർക്കാണ് പരുക്കേറ്റത്.

1.40 pm:

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ഒപ്ടോഇലക്ട്രോണിക് ആൻഡ് നാന മെറ്റീരിയൽസ് ഫോർ അഡ്വാൻസ്ഡ് ടെക്നോളജി മൂന്നാമത് രാജ്യാന്തര സമ്മേളനം

1.20 pm: യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല നടയടച്ച ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കെതിരായ കോടതിയലക്ഷ്യ ഹർജി വേഗത്തിൽ പരിഗണിക്കില്ല. ജനുവരി 22 ന് മുമ്പ് ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഇടയ്ക്കിടെ ശബരിമല ഹർജികൾ കേൾക്കാൻ ഭരണഘടന ബഞ്ച് ചേരാനാകില്ലെന്നും കോടതി.

Read: കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തിലെ വിച്ച്പി ഓഫീസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു

1.01 pm: തൃശ്ശൂർ വാടാനപ്പള്ളിയിൽ മൂന്നു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ബിജെപി-എസ്ഡിപിഐ സംഘർഷത്തിനിടെയാണ് സംഭവം. ബിജെപി പ്രവർത്തകരായ, ശ്രീജിത്ത്, സുജിത്ത്, രതീഷ് എന്നിവർക്കാണ് കുത്തേറ്റത്.

12.55 pm: തലശ്ശേരിയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കൊളശ്ശേരിയിൽ ദിനേശ് ബീഡി കമ്പനിക്കുനേരെ ബോംബേറുണ്ടായി. രണ്ടു ബോംബുകളാണ് എറിഞ്ഞത്. രണ്ടും പൊട്ടിയില്ല.

12.50 pm: പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. ശബരിമല കർമ്മ സമിതി പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം

12.45 pm: എറണാകുളം പുത്തൻവേലിക്കരയിൽ കട തകർത്തു. പ്രളയത്തിൽ പൂർണ്ണമായും നശിച്ച കട ഏറെ പ്രയാസപ്പെട്ടാണ് വീണ്ടും തുറന്നു പ്രവർത്തിക്കാനായത്. രവി എന്നയാളുടെ കടയാണ് ഹർത്താൽ അനുകൂലികൾ തകർത്തത്.

12.40 pm: കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപക സംഘർഷം. തുറന്ന കടകൾക്കുനേരെ കല്ലേറുണ്ടായി. വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്തു

12.30 pm:

12.20 pm: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുന്നു

12.10 pm: പാലക്കാട് ബിജെപി പ്രതിഷേധ മാർച്ചിൽ സംഘർഷം. തൃശ്ശൂർ നഗരത്തിൽ ഹർത്താൽ അനുകൂല പ്രകടനത്തിൽ സംഘർഷം. പന്തളത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷം. പന്തളത്ത് സിപിഎം ഓഫീസിനുനേരെ കല്ലേറുണ്ടായി

Read: കൊച്ചിയില്‍ അടച്ച കടകള്‍ കളക്ടര്‍ നേരിട്ടെത്തി തുറപ്പിച്ചു; വ്യാപാരികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും

12.05 pm: കോഴിക്കോട് മിഠായിത്തെരുവിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറിൽ വാഹനങ്ങൾ തകർന്നു

11.55 am:

കൊച്ചി തോപ്പുംപടിയിൽ നടന്ന പ്രകടനം

11.40 am: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തുന്നത് ആസൂത്രിത അക്രമമാണെന്നും രാഷ്ട്രീയ താത്പര്യത്തോടെയുള്ള ഇടപെടലുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ളത് സ്വാഭാവിക പ്രതിഷേധങ്ങളല്ലെന്നും ഒരു തരത്തിലുള്ള അക്രമങ്ങളേയും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read: മൂന്ന് മാസത്തിനിടെ ഏഴ് ബിജെപി ഹര്‍ത്താലുകള്‍; അക്കമിട്ട് നിരത്തി മുഖ്യമന്ത്രി

11.12 am: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നു.

11.00 am: തൃശ്ശൂരില്‍ വ്യാപാരികള്‍ സംഘടിതമായി എത്തി കടകള്‍ തുറന്നു. പാലക്കാട് ഹർത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘർഷം. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

10.33 am: മലപ്പുറം പൊന്നാനിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ഹർത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട ഉടമകളും ഹർത്താല്‍ അനുകൂലികളും തമ്മില്‍ സംഘർഷം ആയതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നു.

10.29 am: കണ്ണൂർ ചിറക്കല്‍ പഞ്ചായത്ത് ഓഫീസ് ഹർത്താല്‍ അനുകൂലികള്‍ അടിച്ചു തകർത്തു.

ഹർത്താലില്‍ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന് മുന്നില്‍ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർ

10.09 am: കൊച്ചി ബ്രോഡ് വേയിലെ കടകള്‍ തുറന്നു.

ബ്രോഡ് വേയിലെ കടകൾ സന്ദർശിക്കാൻ എത്തിയ കലക്ടർ കെ.മുഹമ്മദ് വൈ.സഫറുളള. ഫൊട്ടോ കടപ്പാട്: പിആർഡി

10.04 am: കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. ഹർത്തിലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് ശേഷമാണ് ഉടമകള്‍ ഒരുമിച്ചെത്തി കടകള്‍ തുറന്നത്.

9.52 am:

9.47 am: ഹർത്താലിനെതിരെ വയനാട്ടില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. വയനാട്ടില്‍ നിന്നും 13 ബിജെപി പ്രവർത്തകർ കരുതല്‍ തടങ്കലില്‍. നടവയലിലും പനമരത്തും കടകള്‍ അടപ്പിക്കാന്‍ വന്ന ഹർത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തു.

Read: ഹർത്താലിനോട് ‘നോ’ പറഞ്ഞ് വ്യാപാരികൾ, പലയിടത്തും കടകൾ തുറന്നു

9.45 am: സംസ്ഥാനത്ത് ആകെ 79 കെഎസ്ആർടിസി ബസുകളാണ് ഇതുവരെ തകർക്കപ്പെട്ടത്. കർണാടകയില്‍ നിന്നുള്ള ബസുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഇതോടെ കർണാടകയില്‍ നിന്നുമുള്ള ബസ് സർവ്വീസ് നിർത്തിവെച്ചു.

9.43 am: വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്

9.16 am: എറണാകുളം നഗരത്തില്‍ എല്ലാം ജംഗ്ഷനിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കലൂർ മാർക്കറ്റിലെ കടകള്‍ തുറന്നിട്ടുണ്ട്.

9.15 am: പാലക്കാട് വെണ്ണക്കര ഇഎംഎസ് വായനശാലക്ക് തീയ്യിട്ടു

വെണ്ണക്കര ഇഎംഎസ് വായനശാല തീയ്യിട്ട നിലയില്‍

9.13 am: എറണാകുളത്ത് എല്ലാ തിയ്യറ്ററുകളും ഉണർന്നു പ്രവർത്തിക്കുമെന്ന് ഉടമകള്‍.

9.00 am: കോഴിക്കോട് കുണ്ടുപറമ്പിൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തകർത്തു.

തവനൂർ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ട നിലയില്‍

8.45 am: കോഴിക്കോട് പയ്യോളിയില്‍ എസ്ഐയുടെ വാഹനത്തിനു നേരെ കല്ലേറ്. പുത്തൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രണം.

8.42 am: തിരുവനന്തപുരത്ത് കർണാടകയില്‍ നിന്നുമെത്തിയ ബസിന് നേരേ കല്ലേറ്.

Express Photo:: Kiran Gangadaran

8.40 am: ശബരിമലയിലേക്കുള്ള അയ്യപ്പ ഭക്തർ കെഎസ്ആർടിസിയുടെ പ്രത്യേക സർവ്വീസില്‍ അഭയം തേടുന്നു

8.32 am: ഹർത്താലില്‍ വലഞ്ഞ് വിനോദ സഞ്ചാരികളും.

ഹർത്താലിനെ തുടർന്ന് വഴിയിലായ വിദേശ വനിതയെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനായി പൊലീസ് ഉദ്യോഗസ്ഥന്‍ സഹായിക്കുന്നു. Express Photo:: Kiran Gangadaran

8.30 am: പന്തളത്ത് സിപിഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം. കൊച്ചിയിലും ഇടുക്കിയിലും ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍.

8.29 am: കണ്ണൂരില്‍ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്.സർവ്വീസ് നിർത്തി വച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ കെഎസ്ആർടിസി ബസിനു നേരേയും കാറിന് നേരേയും ആക്രമണം.

8.15 am: എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ നിന്നും

ഹർത്താലില്‍ വലഞ്ഞ് അയ്യപ്പ ഭക്തരും Express Photo:: Kiran Gangadaran
Express Photo:: Kiran Gangadaran

8.00 am: എറണാകുളത്തില്‍ നിന്നുമുള്ള ഹർത്താല്‍ കാഴ്ച്

7.56 am: കണ്ണൂരില്‍ ആക്രമണത്തിനിടെ അഞ്ചു പേർ അറസ്റ്റിലായി. ആലുവയില്‍ ഗതാഗത തടസം സൃഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു ബിജെപി പ്രവർത്തകർ കസ്റ്റഡിയില്‍.

7.50 am: മലപ്പുറം തവനൂരില്‍ സിപിഎം ഓഫീസിന് തീയ്യിട്ടു. കണ്ണൂരില്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ തല്ലിത്തകർത്തു.

7.31 am: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്‌

7.30 am: പാലക്കാട് സിപിഎം നിയന്ത്രണത്തിലുള്ള ഇഎംഎസ് സ്മാരക വായനശാലക്ക് നേരെ ആക്രമണം.

7.29 am: കോഴിക്കോട് കൊയിലാണ്ടിയില്‍ ഹർത്താല്‍ അനുകൂലികള്‍ സിഐയുടെ വാഹനം ആക്രമിച്ചു.

7.20 am: കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമണങ്ങളെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് ആകെ അറുപതോളം ബസുകള്‍ അക്രമിക്കപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hartal live updates sabarimala women entry protests bjp cpm pinarayi vijayan