/indian-express-malayalam/media/media_files/2025/01/31/0QzcbnXVH0FSFEDcWOnU.jpg)
അനൂപ്
കൊച്ചി: ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു.
തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ആറ് ദിവസം വെൻറിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനൽ വാസനയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
ലഹരി ഉപയോഗിക്കാൻ അനൂപ് സ്ഥിരമായി പെൺകുട്ടിയിൽ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം യുവതിയുടെ സംസ്‌കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിക്കും.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അനൂപിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്.
Read More
- ആൺസുഹൃത്തിൻ്റെ ക്രൂര മർദ്ദനം; ചികിത്സയിലായിരുന്ന പോക്‌സോ അതിജീവിത മരണത്തിന് കീഴടങ്ങി
- ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം; ജ്യോത്സ്യൻ കസ്റ്റഡിയിൽ
- രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മാവൻ ഹരികുമാർ അറസ്റ്റിൽ
- ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്
- സ്കൂൾ ബസിൽ ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.