/indian-express-malayalam/media/media_files/uploads/2023/09/Police-Kerala-Police.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തരപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടർന്ന് ഫയർഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തുടരുകരയാണ്.
കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, മുത്തശ്ശി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ നാലു പേരും നൽകിയ മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്നുണ്ട്. പുലർച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോൾത്തന്നെ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. അഞ്ച് മണിയോടെ വീട്ടിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. വീട്ടിലുള്ള ഒരാൾ മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന സൂചനയുമുണ്ട്.
കുട്ടിയുടെ അമ്മാവൻ കിടന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായി കുട്ടിയെ കാണാനില്ലെന്ന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എം വിൻസെന്റ് എംഎൽഎ പറഞ്ഞു. ഇതിനുശേഷമാണ് കുട്ടിയെ കാണുന്നില്ലെന്ന് മനസിലായതെന്നാണ് വീട്ടുകാർ പറഞ്ഞതെന്നും എംഎൽഎ പറഞ്ഞു.
അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുഞ്ഞ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ അഞ്ചരയ്ക്ക് ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റ സമയത്ത് കുഞ്ഞിന്റെ കരച്ചിൽ കേട്ടതായും അമ്മ പറയുന്നുണ്ട്. കുഞ്ഞ് ഒരിക്കലും സ്വന്തം നിലയിൽ പോകാൻ സാധിക്കില്ലെന്നും ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങില്ലെന്നും അമ്മ പറഞ്ഞു. ചുറ്റുമതിലുള്ള കിണറ്റിൽ കുട്ടി തനിയേ ഇറങ്ങി വീഴാനുള്ള സാധ്യതയുമില്ല. അതുകൊണ്ടുതന്നെ സംഭവത്തിൽ ഏറെ ദുരൂഹത നിലനിൽക്കുന്നുണ്ട്.
വീട്ടിലെ ഷെഡിൽ കുരുക്കിട്ട നിലയിൽ പൊലീസ് മൂന്ന് കയറുകൾ കണ്ടെത്തിയിട്ടുണ്ട്. മൂന്നും ബലമില്ലാത്തവയാണെന്നും ജീവനൊടുക്കാൻ പോന്നവയല്ലെന്നും പോലീസ് പറയുന്നു. താഴെ ഒരു പ്ലാസ്റ്റിക് കസേരയും കണ്ടെത്തിയിട്ടുണ്ട്. ഒന്നുകിൽ പൊലീസ് അന്വേഷണം വഴിതെറ്റിക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരു കഥ മെനയാനോ ഉള്ള കാട്ടിക്കൂട്ടലുകളാണ് ആ ഷെഡിൽ കണ്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.
അതേസമയം കുട്ടിയുടെ മുത്തശ്ശി നൽകിയ വിവരം അനുസരിച്ച് അമ്മ ശ്രീതുവിനൊപ്പമാണ് കുഞ്ഞ് ഉറങ്ങിയതെന്നും രാവിലെ ബാത്‌റൂമിൽ പോകാൻ ശ്രീതു എഴുന്നേറ്റപ്പോൾ കുഞ്ഞ് കരയുന്നതായി മുത്തശ്ശിയോടെ പറഞ്ഞതായും പറയുന്നു. ഇന്ന് മുത്തശ്ശന്റെ മരണാനന്തര ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നതായും വിവരമുണ്ട്.
30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ഈ കുടുംബം രണ്ട് ദിവസം മുൻപ് ബാലരാമപുരം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതായും വിവരമുണ്ട്. എന്നാൽ പരസ്പര വിരുദ്ധമായ മൊളികൾ നൽകിയതിനാൽ കേസെടുക്കാതെ, പരാതിക്ക് വിശ്വാസ്യത ഇല്ലെന്ന് മനസിലാക്കി തിരിച്ചയയ്ക്കുകയായിരുന്നു.
Read More
- സ്കൂൾ ബസിൽ ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു; പ്ലസ് വണ് വിദ്യാര്ത്ഥി പൊലീസ് കസ്റ്റഡിയിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്; കുറ്റബോധമില്ലാതെ പ്രതി ചെന്താമര കോടതിയിൽ; 14 ദിവസം റിമാൻഡ്
- നെന്മാറയിലെ ഇരട്ട കൊലപാതകം: എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ; ചെന്താമരയ്ക്കായി പോത്തുണ്ടിയിൽ തിരച്ചിൽ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: രഹസ്യ മൊഴി നൽകണം; സുപ്രീം കോടതിയെ സമീപിച്ച നടിക്ക് നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.