scorecardresearch

സഹായിക്കണം; യുഎഇയിലെ വധശിക്ഷയ്ക്ക് തൊട്ട് മുൻപും അവർ കാത്തിരുന്നു, മോചനം

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് കേരളം അറിഞ്ഞത്. മരണത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പും അവർ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഒന്നുമാത്രമേ അവർക്ക് ചോദിക്കാനുള്ളായിരുന്നു..ആരെങ്കിലും സഹായത്തിനുണ്ടോ?

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് കേരളം അറിഞ്ഞത്. മരണത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പും അവർ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഒന്നുമാത്രമേ അവർക്ക് ചോദിക്കാനുള്ളായിരുന്നു..ആരെങ്കിലും സഹായത്തിനുണ്ടോ?

author-image
WebDesk
New Update
ministry

ഫെബ്രുവരിയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പിലാക്കിയത്

കണ്ണൂർ: 'നമ്മളെ സഹായിക്കാൻ ആരെങ്കിലും ഉണ്ടോ?' തൂക്കുകയർ കഴുത്തിൽ മുറുകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീട്ടിലേക്ക് വിളിച്ചപ്പോഴും കാസർകോട് സ്വദേശി മുരളീധരന് അച്ഛനോട് ചോദിക്കാനുണ്ടായിരുന്ന വാക്കുകളായിരുന്നു ഇത്. എല്ലാ പ്രതീക്ഷകളും വിഫലമാക്കി ഒടുവിൽ യുഎഇ സർക്കാർ മുരളീധരന്റെ വധശിക്ഷ നടപ്പിലാക്കി. മുരളിക്കൊപ്പം കണ്ണൂർ സ്വദേശി മുഹമ്മദ് റിനാഷിന്റെ വധശിക്ഷയും യുഎഇ സർക്കാർ നടപ്പിലാക്കി. 

Advertisment

കാസർകോട് ചീമാനി സ്വദേശിയായ പി വി മുരളീധരൻ (43) ഇരുപത്  വയസ്സുള്ളപ്പോൾ യുഎഇയിലെ അൽ ഐനിൽ സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ചതാണ്. ഒരു ഫുട്‌ബോൾ കളിക്കാരനായ മുരളി അൽ ഐനിലെ ഒരു പ്രാദേശിക ഫുട്‌ബോൾ ക്ലബ്ബിൽ സജീവമായിരുന്നു. 2009-ൽ മലപ്പുറം സ്വദേശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലാകുന്നത്.വധശിക്ഷയാണ് യുഎഇയിലെ പരമോന്നത നീതിപീഠം മുരളീധരന് വിധിച്ച ശിക്ഷ.

കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് മകന്റെ ഫോൺ അവസാനമായി വന്നതെന്ന് മുരളിയുടെ പിതാവ് കേശവൻ പറഞ്ഞു. അടുത്ത ദിവസം വധശിക്ഷ നടപ്പിലാക്കുകയാണെന്നും മരണത്തിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗമുണ്ടോയെന്നാണ് മകൻ തിരക്കിയതെന്നും കേശവൻ പറഞ്ഞു. "മുരളിധരന്റെ മോചനം തേടി ഇന്ത്യയിലും യുഎഇയിലും നിരവധി വാതിലുകൾ മുട്ടി. നിരാശയായിരുന്നു ഫലം. ഞങ്ങൾക്ക് മകന്റെ മൃതദേഹം വീട്ടിലേക്കെത്തിക്കണമെന്ന് ആഗ്രഹമുണ്ട്- കേശവൻ പറഞ്ഞു. 

മൂന്ന് പതിറ്റാണ്ടോളം യുഎഇയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കേശവൻ 2016ലാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കേസിൽ തന്റെ മകൻ മാത്രമല്ല കുറ്റക്കാരനെന്നും തന്റെറെ മകൻ കുറ്റം സമ്മതിക്കുക മാത്രമാണ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ ആയിരുന്നപ്പോൾ എല്ലാ വെള്ളിയാഴ്ചകളിലും മകനെ സന്ദർശിക്കുമായിരുന്നുവെന്നും പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷച്ചതെന്നും കേശവൻ പറഞ്ഞു. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബവുമായി തങ്ങൾ പലതവണ സംസാരിച്ചിരുന്നെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായില്ലെന്നും കേശവൻ പറഞ്ഞു. 

Advertisment

കണ്ണൂർ തലശ്ശേരി സ്വദേശിയായ അരങ്ങിലോട്ട് മുഹമ്മദ് റിനാഷിന്റെ കുടുംബത്തിനും ഇതേ നിസഹായതയുടെ കഥകൾ മാത്രമാണ് പറയാനുള്ളത്. ഇരുപത്തിനാലുകാരനായ മുഹമ്മദ് റിനാഷിനെ ഭിന്നശേഷിക്കാരനായ ദുബായ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2021-ൽ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ലഭിച്ചതിനു ശേഷം റിനാഷ് യുഎഇയിലേക്ക് പോയിരുന്നു. അവിടെ എത്തി മാസങ്ങൾക്ക് ശേഷം, റിനാഷിന്റെ സഹപ്രവർത്തകരിൽ ഒരാളുടെ ഭർത്താവായ വികലാംഗ അറബ് പൗരനെ കൊലപ്പെടുത്തിയ കേസിലാണ് ജയിലിലായത്. 

ഫെബ്രുവരി പതിനാലിന് റിനാഷിന്റെ കോൾ മാതാവ് ലൈലയ്ക്ക് വന്നിരുന്നെന്ന് കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ സഹായിച്ചിരുന്ന അഭിഭാഷകൻ കെഎ ലത്തീഫ് പറഞ്ഞു. ഫോണിലൂടെ അവൻ കരയുകയായിരുന്നു. മകന്റെ മോചനത്തിന് വേണ്ടി ലൈല നിരവധി ഇടപെടൽ നടത്തി. എന്നാൽ യുഎഇയിൽ ഒരു അഭിഭാഷകനെ ഏർപ്പാടാക്കാൻ ലൈലയുടെ കൈവശം പണമില്ലായിരുന്നു- കെ എ ലത്തീഫ് പറഞ്ഞു 

കേസിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു സ്ത്രീക്കും ശിക്ഷ ലഭിച്ചതായി ലത്തീഫ് പറഞ്ഞു. ഈ സ്ത്രീയുടെ കുടുംബം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനെ കാണാൻ ശ്രമിച്ചിരുന്നു. ഡെഡ് മണി നൽകാൻ അവർ തയ്യാറായിരുന്നെങ്കിലും മരണപ്പെട്ടയാളുടെ കുടുംബം ഇവരെ കാണാൻ തയ്യാറായില്ലെന്ന് ലത്തീഫ് പറഞ്ഞു. എംബസി യാത്രാ സൗകര്യം ഒരുക്കിയതിനെത്തുടർന്ന് വ്യാഴാഴ്ച ലൈലയും കുടുംബത്തിലെ മറ്റ് രണ്ട് പേരും അൽ ഐനിൽ റിനാഷിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

Read More

Death Penalty Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: