scorecardresearch

മമ്മൂട്ടിക്ക് നേരെ സൈബർ ആക്രമണം; സംഘികളുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ഇടതു മന്ത്രിമാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി മന്ത്രിമാരായ കെ. രാജനും വി. ശിവൻകുട്ടിയും. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി മന്ത്രിമാരായ കെ. രാജനും വി. ശിവൻകുട്ടിയും. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്

author-image
WebDesk
New Update
Cyber ​​attack | Mammootty | LDF

പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്

തിരുവനന്തപുരം: മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി മന്ത്രിമാരായ കെ. രാജനും വി. ശിവൻകുട്ടിയും. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്.

Advertisment

വിദ്വേഷ സ്വഭാവത്തിലുള്ള വർഗ്ഗീയ നിറം കലർത്തിയുള്ള ട്രോളുകൾ അടക്കമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരായി പ്രചരിക്കുന്നത്. സംഭവത്തിൽ മമ്മൂട്ടിക്ക് പിന്തുണയുമായി നിരവധി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുമുണ്ട്.

മമ്മൂട്ടി എന്ന വ്യക്തി മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും മന്ത്രി കെ. രാജൻ ഫേസ്‍ബുക്കിൽ കുറിച്ചു. "മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്," എന്ന് കെ. രാജൻ കുറിച്ചു.

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. ഇദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും,...

Posted by K Rajan on Tuesday, May 14, 2024
Advertisment

നേരത്തെ മന്ത്രി വി. ശിവൻകുട്ടിയും സംഭവത്തിൽ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. "ആ പരിപ്പ് ഇവിടെ വേവില്ല... മമ്മൂട്ടി മലയാളിയുടെ അഭിമാനം," എന്നായിരുന്നു വി. ശിവൻകുട്ടി ഫേസ്‍ബുക്കിൽ കുറിച്ചത്.

ആ പരിപ്പ് ഇവിടെ വേവില്ല... മമ്മൂട്ടി മലയാളിയുടെ അഭിമാനം..

Posted by V Sivankutty on Tuesday, May 14, 2024

"മമ്മൂട്ടി മലയാളിയുടെ സ്വകാര്യ അഹങ്കാരം... മമ്മൂക്കയ്ക്കൊപ്പം നിൽക്കുന്നതിൽ മതമോ രാഷ്ട്രീയമോ മലയാളിക്ക് തടസ്സമല്ല… #supportmammootty," എന്നായിരുന്നു  ടി. സിദ്ധീഖ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്.

Mammootty മലയാളിയുടെ സ്വകാര്യ അഹങ്കാരം ❤️ മമ്മൂക്കയ്ക്കൊപ്പം നിൽക്കുന്നതിൽ മതമോ രാഷ്ട്രീയമോ മലയാളിക്ക് തടസ്സമല്ല… #supportmammootty

Posted by T Siddique on Tuesday, May 14, 2024

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം ടർബോ ഈ മാസം 23 ന് റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

മതമാണ് മതമാണ് മതമാണ് വലുത് മതത്തേക്കാൾ വലുതായി മറ്റൊന്നുമില്ല #shameless #mammootty

Posted by Nidheesh Chandran on Sunday, May 12, 2024

ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളിൽ ടർബോയിൽ ഉണ്ടാകും.

Read More:

Cyber Attack Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: