scorecardresearch

പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ പ്രതിസന്ധി, എതിർപ്പ് ശക്തമാക്കി സിപിഐ

പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്

പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്

author-image
WebDesk
New Update
news

ബിനോയ് വിശ്വം, വി.ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ എതിർപ്പ് ശക്തമാക്കി സിപിഐ. പദ്ധതി മന്ത്രിസഭാ യോഗത്തിൽ ചർച്ചയായാൽ ശക്തമായി എതിർക്കാനാണ് സിപിഐ തീരുമാനം. ഇതുസംബന്ധിച്ചുള്ള നിർദേശം സിപിഐ മന്ത്രിമാർക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നൽകി. 

Advertisment

Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു

ബുധനാഴ്ച ബിനോയ് വിശ്വം സിപിഐ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് യോഗത്തിന് പിന്നാലെ ബിനോയ് വിശ്വം പറഞ്ഞു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനും സിപിഐക്കും പിഎം ശ്രീയിൽ ഒരേ നിലപാടാണുള്ളത്. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതി അനുവദിക്കില്ലെന്നും ബിനോട് വിശ്വം വ്യക്തമാക്കി.അതിനിടെ പിഎം ശ്രീക്കെതിരെ ശക്തമായ പോരാട്ടമാണ് വേണ്ടതെന്ന് സിപിഐ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി.

Also Read:ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി രാഷ്ട്രപതി; ശബരിമല ദർശനം പൂർത്തിയാക്കി

Advertisment

അതേസമയം, പദ്ധതിയിൽ ചേരണമെന്ന് അഭിപ്രായമാണ് സംസ്ഥാന സിപിഎമ്മിനുള്ളിൽ. പദ്ധതിയിൽ ചേർന്നാൽ ലഭിക്കുന്ന വൻ സാമ്പത്തിക സഹായമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിക്കുന്നത്. അതേസമയം, പിഎം ശ്രീയിൽ ചേരുന്നതടക്കമുള്ള കാര്യങ്ങൾ എൽഡിഎഫിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു.

എന്താണ് പിഎം ശ്രീ പദ്ധതി ? 

രാജ്യത്താകെ പ്രധാനമന്ത്രിയുടെ പേരിൽ 14,500 സ്‌കൂളുകൾ നവീകരിക്കുന്ന പദ്ധതിയായ പിഎം ശ്രീ.മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. 2020ൽ ആണ് മാറ്റം സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ.

Also Read:രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു; സുരക്ഷാ വീഴ്ച

ഇന്ത്യയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇതിലൂടെ മുൻതൂക്കം നൽകുന്നത്. രാജ്യത്ത് ഇപ്പോഴുള്ള വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ നവീകരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം അധ്യാപക ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ നടത്തുന്ന സീനിയർ സെക്കൻഡറി സ്‌കൂളുകളും ഉൾപ്പെടുത്താൻ പദ്ധതിയിട്ടു. 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. തമിഴ്‌നാട്, പശ്ചിമബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ ഇനിയു ചേരാനുള്ളത്.

Read More:ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ആർക്കോ വേണ്ടി പ്രവർത്തിച്ചു; നിർണായക മിനുട്ട്‌സ് എസ്‌ഐടി പിടിച്ചെടുത്തു

Cpi Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: