/indian-express-malayalam/media/media_files/2025/09/29/kerala-rain-2025-09-29-08-45-46.jpg)
Kerala Rains Updates
Kerala Rains Updates: കൊച്ചി: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മൂന്ന് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലെ റെഡ് അലർട്ടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിൻവലിച്ചത്. അതേസമയം 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏറ്റവും ഒടുവിൽ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.
Also Read:ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത്; രാഷ്ട്രപതി ശബരിമലയിൽ
പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച അലർട്ട് നിലനിൽക്കുന്നുണ്ട. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
Also Read: രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു; സുരക്ഷാ വീഴ്ച
വ്യാഴാഴച ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തിൽ അതി തീവ്ര മഴ മുന്നറിയിപ്പ് നൽകുകയിരുന്നു. അതേ സമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മർദം അതിതീവ്ര ന്യൂന മർദമായി മാറി. എന്നാൽ ഇത് കേരളത്തിൽനിന്ന് വളരെ അകലെയാണ് ഉള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Also Read:താമരശ്ശേരി സംഘർഷം; നടന്നത് ആസൂത്രിത ആക്രമണമെന്ന് പോലീസ്, ഇന്ന് ഹർത്താൽ
അതേ സമയം അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Read More:ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്നിടത്ത് റെഡ് അലർട്ട്, നാല് ജില്ലകളിൽ അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.