scorecardresearch

പേരൂർക്കട മോഷണക്കേസിൽ വഴിത്തിരിവ്; ദളിത് യുവതിയെ കുടുക്കാൻ പോലീസ് ശ്രമിച്ചെന്ന് ക്രൈം ബ്രാഞ്ച്

കാണാതായ മാല വീടിന്റെ പിന്നിലെ ചവർ കൂനയിൽനിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂർക്കട പൊലീസിന്റെ വാദം നുണയാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി

കാണാതായ മാല വീടിന്റെ പിന്നിലെ ചവർ കൂനയിൽനിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂർക്കട പൊലീസിന്റെ വാദം നുണയാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി

author-image
WebDesk
New Update
news

ബിന്ദു

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചുവെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തൽ. വ്യാജ മോഷണക്കേസിൽ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തൽ.

Also Read:ആരോപണങ്ങൾക്കിടെ വീണ്ടും വേദിയിലെത്തി റാപ്പർ വേടൻ

Advertisment

പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

Also Read:സദസിൽ ആളില്ല; സർക്കാർ പരിപാടിയിൽ അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവർ കൂനയിൽനിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂർക്കട പൊലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലീസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു എന്നും രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.

Advertisment

Also Read:ഉദയകുമാർ ഉരുട്ടിക്കൊല കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്

മോഷണക്കേസിൽ യുവതിയെ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. രണ്ടു പൊട്ടിച്ചാൽ സത്യം പറയുമെന്ന് എസ്എച്ച്ഒ പറഞ്ഞതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. എസ്എച്ച്ഒ ശിവകുമാറിനെതിരെ നടപടി വേണം. കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞില്ലെങ്കിൽ ജീവനൊടുക്കിയേനെയെന്നും ബിന്ദു പറഞ്ഞു.

ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാണ് ബിന്ദുവിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.

പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. പൊലീസ് പീഡനത്തിൽ ഉൾപ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിന്ദു നൽകിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്.

Read More: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ

Police Brutality Police Atrocity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: