/indian-express-malayalam/media/media_files/erVzXbye9s8x58RLKjdw.jpg)
ഫയൽചിത്രം
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പാനദിയിൽ നടക്കും. ആറന്മുള പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകളോടെയാണ് ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ ഈ ജലമേള നടത്തുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി മുതൽ ആലപ്പുഴ ജില്ലയിലെ ചെന്നിത്തല വരെയുള്ള 52 കരകളിൽ നിന്നുള്ള 52 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും.
Also Read:സംസ്ഥാനത്ത് ഇന്ന് ന്യൂനമർദ പാത്തി രൂപപ്പെടും; തുലാവർഷ സമാനമായ മഴക്ക് സാധ്യത
ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ഈ വള്ളംകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ആറൻമുളയിലെ പാർത്ഥസാരഥി ഭഗവാന്റെ പ്രതിഷ്ഠാ ദിനവും.
ആറന്മുള വള്ളംകളിയുടെ കാലപ്പഴക്കം സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ട്. കുട്ടനാട്ടിലെ ചുണ്ടൻ വള്ളങ്ങളിൽ നിന്ന് കെട്ടിലും മട്ടിലും വ്യത്യസ്തമാണ് ആറൻമുളയിലെ ചുണ്ടൻ വള്ളങ്ങൾ. ആറന്മുള ഭഗവാന് സമർപ്പിക്കപ്പെട്ട വള്ളങ്ങളായതിനാലാണ് ഇവയെ പള്ളിയോടങ്ങൾ എന്ന് വിളിക്കുന്നത്. ഇവയുടെ അമരവും അണിയവും മറ്റ് ചുണ്ടൻ വള്ളങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
Also Read:ഉദയകുമാർ ഉരുട്ടിക്കൊല കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്
രാവിലെ ഒൻപതിന് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ പവിലിയന് സമീപം പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. മല്ലപ്പുഴശ്ശേരി പരപ്പുഴ കടവിലെ സ്റ്റാർട്ടിങ് പോയിന്റ് മുതൽ ആറന്മുള സത്രക്കടവിലെ ഫിനിഷിങ് പോയിന്റ് വരെയുള്ള ഭാഗത്താണ് വള്ളംകളി മത്സരം നടക്കുക.ഉച്ചയ്ക്ക് 1.15-ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജലഘോഷയാത്ര മന്ത്രി വീണാ ജോർജും മത്സരവള്ളംകളി മന്ത്രി റോഷി അഗസ്റ്റിനും ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.
Also Read:സദസിൽ ആളില്ല; സർക്കാരിൽ പരിപാടിയിൽ അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.
Read More:അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറം സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.