/indian-express-malayalam/media/media_files/kGpRjLBCzcXNSZuTcU9L.jpg)
നിലമ്പൂരിൽ സിപിഎം ഏരിയാ കമ്മറ്റി നടത്തിയ പ്രകടനം
മലപ്പുറം:പിവി അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രഖ്യാപനത്തിന് പിന്നാലെ അൻവറിനെതിരെ തെരുവിലിറങ്ങി സിപിഎം പ്രവർത്തകർ. അൻവർ പ്രതിനിധാനം ചെയ്യുന്ന നിലമ്പൂർ മണ്ഡലത്തിൽ ഉൾപ്പടെ മലപ്പുറത്ത് നിരവധി സ്ഥലങ്ങൾ സിപിഎം പ്രകടനം നടത്തി. പാർട്ടി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.
/indian-express-malayalam/media/media_files/pX9XF0O5UrRDZXt1ZE12.jpg)
പെരിന്തൽമണ്ണയിൽ സിപിഎം ഏരിയാ കമ്മറ്റി നടത്തിയ പ്രകടനം
ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനർ ഉയർത്തി പിടിച്ചുമാണ് പ്രതിഷേധം.നിലമ്പൂരിൽ പിവി അൻവറിൻറെ കോലവും കത്തിച്ചു.പി വി അൻവറിനെതിരായി മലപ്പുറത്ത് സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. എടവണ്ണയിൽ എടവണ്ണ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്.എടവണ്ണയിലെ പ്രകനടത്തിൽ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും ഉയർന്നു.
/indian-express-malayalam/media/media_files/RUvPc0X5jsZEr6AEFt0d.jpg)
എടപ്പാളിൽ സിപിഎം ഏരിയാ കമ്മറ്റി നടത്തിയ പ്രകടനം
അൻവറിൻറെ വീട് സ്ഥിതി ചെയ്യുന്ന എടവണ്ണ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് ഭീഷണിയോടെയുള്ള മുദ്രാവാക്യം ഉയർന്നത്. പ്രസ്ഥാനത്തിനെതിരിഞ്ഞാൽ കൊന്ന് കുഴിച്ചു മൂടുമെന്ന് എടവണ്ണയിലെ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം ഉയർന്നു. മലപ്പുറത്തും പി വി അൻവറിൻറെ കോലം കത്തിച്ചു. അതേസമയം, പ്രതിഷേധം നടത്തുകയാണെങ്കിലും മുദ്രാവാക്യം വിളിക്കുന്ന പാർട്ടി പ്രവർത്തകരുടെ മനസ് തൻറെ ഒപ്പമാണെന്ന് പിവി അൻവർ പറഞ്ഞു.
അൻവറിനെ തള്ളി സിപിഐയും
പി വി അൻവർ എംഎൽഎയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവർ ഒരിക്കലും ഇടതുപക്ഷത്തിന്റെ മൂല്യങ്ങളുടെ കാവൽക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ഇടതുപക്ഷ മൂല്യങ്ങളെ മറന്നു കൊണ്ടുള്ള പരിഹാരത്തിന് ആരും ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
"ഇത്തരം വിഷയങ്ങളിൽ ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരം കമ്യൂണിസ്റ്റ് പാർട്ടി കാണുന്നില്ല. ഇടതുപക്ഷ മൂല്യങ്ങളുടെ കാവൽക്കാരനെ പോലെ അൻവർ ഭാവിച്ചാലോ അൻവറിനെ ആരെങ്കിലും ഉയർത്തിക്കാണിച്ചാലോ എത്രമാത്രം ശരിയാകുമെന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് സംശയം ഉണ്ട്. ഇടതുപക്ഷവും അതിന്റെ മൂല്യങ്ങളും അതിന്റെ രാഷ്ട്രീയവും ശരിയാണെന്ന് ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. ആ മൂല്യങ്ങളെ മറന്നുകൊണ്ടുള്ള പരിഹാരത്തിന് ആരും ശ്രമിക്കരുത്. ഇടതുപക്ഷ മൂല്യങ്ങൾ പ്രധാനപ്പെട്ടതാണ്. ഇടതുപക്ഷ മൂല്യങ്ങളുടെ കാവൽക്കാരനാണ് അൻവറെന്ന് കരുതാൻ സിപിഐക്ക് ആകില്ല".-ബിനോയ് വിശ്വം പറഞ്ഞു.
Read More
- എം പോക്സ്;സംസ്ഥാനത്ത് ജാഗ്രത കർശനമാക്കി
- അർജുൻ മടങ്ങുന്നു; മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും
- മറുപടിയുമായി അൻവർ:ആർക്കൊപ്പം നിൽക്കണമെന്ന് പ്രവർത്തകർ തീരുമാനിക്കെട്ടെ
- അൻവറിന്റെ ഉദ്ദേശ്യം വ്യക്തം, ആരോപണങ്ങളെല്ലാം പൂർണമായും തള്ളുന്നു: മുഖ്യമന്ത്രി
- മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്റെ മോഹം നടക്കില്ല: പി.വി.അൻവർ
- തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കവര്‍ച്ച; നഷ്ടമായത് 60 ലക്ഷത്തോളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us