/indian-express-malayalam/media/media_files/qXJe6nTvEMaOfpDW7gj5.jpg)
എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണ്. വലിയ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇതിന് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതിനു പകരം ഭരണഘടനാവിരുദ്ധമായ നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. നിയമസഭ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകാതിരിക്കുന്നത് പോലുള്ള കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സമീപനമാണ് ഗവർണർ സ്വീകരിച്ചത്. പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിച്ച് സര്‍ക്കാരുമായി ഒത്തുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാന് സ്ഥലമാറ്റം ലഭിച്ചിരുന്നു. ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി നിയമിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേകറാണ് പുതിയ കേരള ഗവർണർ. നിലവിൽ ബിഹാറിന്റെ ഗവർണറായി ചുമതല വഹിച്ചുവരികയായിരുന്നു അദ്ദേഹം. വരുന്ന വർഷം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാനെ അവിടെ ഗവർണറായി നിയമിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂർത്തിയായിരുന്നു. അതിനുശേഷവും അദ്ദേഹം ഗവർണറുടെ ചുമതല വഹിച്ചുവരികയായിരുന്നു.
സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനുമായി ഭിന്നത തുടരുന്നതിനിടയിലാണ് സ്ഥലമാറ്റം. സംഭവബഹുലമായ ഒരുകാലഘട്ടമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്ന നാളുകൾ. സർവ്വകലാശാല വിസി നിയമനം ഉൾപ്പടെ നിരവധി വിഷയങ്ങളിൽ പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണറും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.