/indian-express-malayalam/media/media_files/2024/12/24/QeXBmHAI6OlapSJckVrj.jpg)
പ്രതീക്ഷകളുടെ പുൽക്കൊടുരുക്കി വീണ്ടുമൊരു ക്രിസ്മസ്
മഞ്ഞിന്റെ കുളിര്, നക്ഷത്രങ്ങളുടെ തിളക്കം, പുൽക്കൂടിന്റെ പുതുമ, പാതിരാകുർബാനയുടെ പവിത്രത- പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് പടികടന്നെത്തി. ക്രിസ്മസ് ഒരാഘോഷം മാത്രമല്ല, മറിച്ച് ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ദിനംകൂടിയാണ്.
പ്രതീക്ഷയുടെ ഒരു മഞ്ഞുകാലമാണ് ഓരോ ക്രിസ്മസ് കാലവും.പ്രതീക്ഷകളുടെയും പ്രത്യാശയുടെയും വലിയൊരു പച്ചത്തുരുത്ത് ഓരോ ക്രിസ്മസ് കാലവും നമുക്ക് പകർന്നുനൽകുന്നു. പരസ്പരം സ്‌നേഹിക്കുമ്പോഴാണ് മനുഷ്യജീവിതം പൂർണ്ണതയിൽ എത്തുകയെന്ന വലിയ സന്ദേശം ഓരോ ക്രിസ്മസ് കാലവും ലോകത്തോട് വിളിച്ചോതുന്നു.
ക്രിസ്മസ് പുതിയൊരു സൃഷ്ടിപ്പിന്റെ ചരിത്രം കൂടിയാണ്. ദൈവം നമ്മോടുകൂടെ വസിക്കുവാൻ തയാറെടുക്കുന്ന,നമ്മെ അവന്റെ സ്വരൂപത്തിലേക്കും സാദർശ്യത്തിലേക്കും മടക്കിയെടുക്കുന്നു. പ്രത്യാശയുടേയും സന്തോഷത്തിന്റേയും അവസരമാണ് ക്രിസ്മസ്.ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവരും ദൈവത്തിന്റെ മനുഷ്യാവതാരത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത് എല്ലാവർക്കും വേണ്ടിയുള്ള സന്തോഷമാണ്.
മനുഷ്യരിലുള്ള തിന്മയെ അകറ്റി, നന്മയ്ക്ക് കരുത്തേകാനാണ് ദൈവം മനുഷ്യനായി പിറന്നത്. നന്മയുടെ പ്രോത്സാഹനവും തിന്മയുടെ തിരസ്‌ക്കരണവും ക്രിസ്മസിന്റെ അതിപ്രധാന ഘടകമാണ്. മറ്റുള്ളവർക്ക് സ്‌നേഹം പകർന്നുനൽകുന്നതിലൂടെയാണ് ഓരോ ക്രിസ്മസും പൂർണ്ണമാകുന്നത്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അടയാളങ്ങൾ പരസ്പരം പകർന്നുനൽകാൻ ഈ ക്രിസ്മസ് കാലത്ത് എല്ലാവർക്കും കഴിയട്ടെ....എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us