/indian-express-malayalam/media/media_files/uploads/2018/02/cpm-tripura.jpg)
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സിപിഎം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ജനകീയ യോജിപ്പിന് സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി. ചില സംഘടനകള്‍ പ്രത്യേകമായി ഹര്‍ത്താല്‍ നടത്തുന്നതിനെ അനുകൂലിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read: പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ വലിയ പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്. ഇതിനിടയിൽ സംഘടനകള്‍ ചേരിതിരിഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പിന് ഇടയാക്കുമെന്നും അതിനാൽ ജനങ്ങളുടെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Also Read: എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യും; സദാചാരവാദികള്‍ക്ക് കലക്കന്‍ മറുപടിയുമായി മീര
ഡിസംബര്‍ 19ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാർട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ 16ന് നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read: പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം പുകയുന്നു, മരണസംഖ്യ നാലായി
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സാമൂഹ്യനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.