/indian-express-malayalam/media/media_files/PK3g3Txefx8Wg7KCTy2T.jpg)
കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന 'കേരള സ്റ്റോറി' സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് ഇടതു പാർട്ടികളായ സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ആവശ്യപ്പെട്ടത്.
വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
"കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണം. വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുത്,"
"ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ചിത്രം ഇറങ്ങിയ കാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്. ട്രെയിലറിൽ '32,000 സ്ത്രീകൾ' മതംമാറി തീവ്രവാദ പ്രവർത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്,"
केरल की वो कहानी जिसने पूरी दुनिया को झकझोर कर रख दिया!
— Doordarshan National दूरदर्शन नेशनल (@DDNational) April 4, 2024
दूरदर्शन आपके लिए लाया है ब्लॉकबस्टर फिल्म #TheKeralaStory। @sudiptoSENtlm के दमदार निर्देशन के साथ इस फिल्म में नजर आएंगे @adah_sharma, योगिता बिहानी, @soniabalani9 और @Pranavmisshra जैसे शानदार सितारे। देखना न… pic.twitter.com/3rMcdUQPuR
"അധിക്ഷേപകരമായ പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് തന്നെ നിർദേശിച്ച ചിത്രമാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടികളേയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ, കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിൻ്റെ കള്ളപ്രചാരവേല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്,"
"ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തവേളയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് പെട്ടെന്ന് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലുള്ളത്. ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറാനായിട്ടില്ലെന്ന യാഥാർത്ഥ്യവുമുണ്ട്. ആ സാഹചര്യത്തിലാണ് വർഗ്ഗീയ വിഷം ചീറ്റുന്ന സിനിമാ പ്രദർശനവുമായി ദൂരദർശൻ മുന്നോട്ടുവരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ പ്രതിരോധിക്കും," സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന _____________________________ കേരളത്തിലെ ജനങ്ങളെയാകെ...
Posted by CPIM Kerala on Thursday, April 4, 2024
ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ആവിഷ്കരിക്കുന്ന അജണ്ട പ്രചരിപ്പിക്കലാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏറെ വിവാദമായ ഹിന്ദി ചിത്രം ആർഎസ്എസിന്റെ വർഗീയ പ്രൊപഗാണ്ട ചിത്രമാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഏപ്രില്‍ അഞ്ച് രാത്രി 8 മണിക്കാണ് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്.
അദാ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചത് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് 'ദി കേരള സ്റ്റോറി' റിലീസായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.
Read More:
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
 - കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
 - 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
 - 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us