scorecardresearch

കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവം; സിപിഎം വനിതാ നേതാവിനെ രൂക്ഷമായി വിമർശിച്ച് കോടതി

കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം

കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം

author-image
WebDesk
New Update
jyothi cpm

ജ്യോതി

കണ്ണൂർ: കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവത്തിൽ സിപിഎം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നൽകും. അധികാരത്തിൻറെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി സിപിഎം വനിതാ നേതാവ് ജ്യോതിയെ താക്കീത് ചെയ്തു. താക്കീത് നൽകിയതിനൊപ്പം അഞ്ച് മണി വരെ കോടതിയിൽ നിൽക്കാനും 1000 രൂപയും പിഴയും അടക്കാനും കോടതി ഉത്തരവിട്ടു.

Advertisment

ആദ്യം മാപ്പ് അപേക്ഷ എഴുതി നൽകാൻ വനിതാ നേതാവ് വിസമ്മതിച്ചു. തുടർന്നാണ് കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചത്. തുടർന്ന് മാപ്പപേക്ഷ എഴുതി നൽകാൻ തയ്യാറായതോടെ കോടതി പിഴ വിധിച്ചുകൊണ്ട് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. 

Also Read:ട്രാക്കുണർന്നു... ഇനി കൗമാര കായിക പോരാട്ടങ്ങളുടെ നാളുകൾ

കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്‌സൺ കെപി ജ്യോതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നടന്നത്.

Also Read:രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് മൂന്ന് ദിവസം ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ

Advertisment

2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 20 പ്രതികളാണ് കേസിലുള്ളത്. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകർ പ്രതികളായിട്ടുള്ള കേസിലെ സാക്ഷി വിസ്താരമടക്കമുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഫോട്ടോയെടുത്ത സംഭവമുണ്ടായത്. കോടതി മുറിക്കുള്ളിലെ പ്രതികളുടെ ദൃശ്യങ്ങൾ മറ്റുതരത്തിൽ ഉപയോഗപ്പെടുത്തുമോയെന്ന ചോദ്യമടക്കം ഉയർന്നിരുന്നു. 

Also Read:ദേവസ്വം നടപടികൾ സംശയാസ്പദം; ശബരിമല സ്വർണക്കൊള്ളയിൽ പുതിയഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി

ജഡ്ജിയിൽ നിന്ന് ഔദ്യോഗികമായി പരാതി വാങ്ങിയശേഷം തുടർ നടപടി സ്വീകരിക്കാനായിരുന്നു പോലീസിൻറെ തീരുമാനം. തുടർന്നാണ് മാപ്പ അപേക്ഷ എഴുതി നൽകാൻ ജ്യോതി തയ്യാറായത്. തുടർന്ന് താക്കീതോടെ കോടതി പിഴയും വൈകിട്ട് വരെ കോടതിയിൽ നിൽക്കാനും ജഡ്ജി ഉത്തരവിടുകയായിരുന്നു.

Read More:കനത്ത മഴ; നാളെ മൂന്ന് ജില്ലകളിൽ അവധി

Cpm Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: