scorecardresearch

ട്രാക്കുണർന്നു... ഇനി കൗമാര കായിക പോരാട്ടങ്ങളുടെ നാളുകൾ

3000ത്തിലധികം കുട്ടികൾ അണിനിരന്ന സംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നത്

3000ത്തിലധികം കുട്ടികൾ അണിനിരന്ന സംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നത്

author-image
WebDesk
New Update
Sports Meet School Olympics

ഫയൽ ചിത്രം

തിരുവനന്തപുരം: കേരള സ്‌കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. വർണ്ണാഭമായ ചടങ്ങിൽ ഫുട്ബോൾ ഇതിഹാസം ഐഎം വിജയനാണ് ദീപശിഖ തെളിയിച്ചത്. മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ട്രാക്കിലും ഫീൽഡിലും തീപിടിപ്പിക്കുന്ന പോരാട്ടങ്ങളുടെ ഏഴ് ദിനരാത്രങ്ങളാണ് വരാനിരിക്കുന്നത്. 14 ജില്ലകൾക്ക് പുറമെ മറുനാടൻ മലയാളികളുടെ കരുത്തു അറിയിക്കാൻ യുഎഇ ടീമും ഇത്തവണയുമുണ്ട്.

Advertisment

Also Read:രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് മൂന്ന് ദിവസം ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മേള ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെഎൻ ബാല ഗോപാലാണ്. കേരളത്തിന്റെ കായിക കുതിപ്പിന്റെ പുതിയൊരു ചുവടെന്ന് മുഖ്യ സംഘാടകൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 3000ത്തിലധികം കുട്ടികൾ അണിനിരന്ന സംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നത്.

Also Read:ദേവസ്വം നടപടികൾ സംശയാസ്പദം; ശബരിമല സ്വർണക്കൊള്ളയിൽ പുതിയഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി

Advertisment

നാളെ മുതൽ 28-ാം തിയതി വരെയാണ് കായിക മത്സരങ്ങൾ നടക്കുക. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.

Also Read:കനത്ത മഴ; നാളെ മൂന്ന് ജില്ലകളിൽ അവധി

ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്.

Read More:വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരമരണം; ഈ വർഷം രോഗം ബാധിച്ചത് 129 പേർക്ക്

Sports

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: