scorecardresearch

രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് മൂന്ന് ദിവസം ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ

ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു

ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു

author-image
WebDesk
New Update
President Droupadi Murmu

ദ്രൗപദി മുർമു

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിൻറെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതൽ മൂന്നു ദിവസം ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ട മണി വരെയും നാളെ രാവിലെ ആറ മണി മുതൽ രാത്രി 10 മണി വരെയും 23ന് മുതൽ രാവിലെ 6 മണി 12.30 മണി വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

Advertisment

21-ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ട് മണി വരെ ശംഖുംമുഖം- ആൾസെയിന്റ്‌സ്- ചാക്ക പേട്ട- പള്ളിമുക്ക്- പാറ്റൂർ- ജനറൽ ആശുപത്രി- ആശാൻ സ്‌ക്വയർ- വേൾഡ്‌വാർ- മ്യൂസിയം- വെള്ളയമ്പലം- കവടിയാർ റോഡിൻറെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

Also Read:നാലു ദിവസത്തെ സന്ദർശനം; രാഷ്ട്രപതി ഇന്ന് കേരളത്തിൽ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

22-ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ശംഖുംമുഖം- ആൾസെയിന്റ്‌സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്‌ക്വയർ- വി ജെ റ്റി -വേൾഡ്‌വാർ-മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും, വൈകിട്ട് നാല് മണി മുതൽ രാത്രി 10 മണി വരെ കവടിയാർ - വെള്ളയമ്പലം - ആൽത്തറ ശ്രീമൂലം ക്ലബ് - വഴുതക്കാട്- വിമൻസ്‌കോളേജ് ജംഗ്ഷൻ - മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

Advertisment

23-ന് രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി ജെ റ്റി- ആശാൻ സ്‌ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ-പള്ളിമുക്ക്-പേട്ട -ചാക്ക -ആൾസെയിന്റ്‌സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

Also Read: കനത്ത മഴ; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൂടാതെ ഇന്നും നാളെയും മറ്റന്നാളും ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ് പി ഫോർട്ട് - ശ്രീകണ്‌ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്‌ലൈഓവർ - തൈയ്കക്കാട് -വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും. 22ന് വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ്‌കോളേജ് റോഡിലും 23ന് വെള്ളയമ്പലം-കവടിയാർ-കുറവൻകോണം-പട്ടം-കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു.

Also Read:ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' സിനിമ കാണാൻ ഹൈക്കോടതി; കത്തോലിക്ക കോൺഗ്രസ് അഭിഭാഷകരും ചിത്രം കാണും

രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി ഏഴ് വരെയും 24ന് രാവിലെ ആറ് മുതൽ 11 വരെയും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംക്ഷനിൽ എത്തി ഏറ്റുമാനൂർ-മണർകാട് ബൈപാസ്, പുതുപ്പള്ളി വഴി യാത്ര തുടരാം. ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശേരി ടൗണിൽനിന്നു കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്-ഏറ്റുമാനൂർ ബൈപാസ് വഴി പോകണം.

Read More:ദേവസ്വം നടപടികൾ സംശയാസ്പദം; ശബരിമല സ്വർണക്കൊള്ളയിൽ പുതിയഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി

Thiruvananthapuram Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: